വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും സെക്‌സിയായ രാഷ്ട്രീയപ്രവര്‍ത്തക സാറാ പേലിനാണെന്ന് ഈയിടെ നടത്തിയ തിരഞ്ഞെടുപ്പില്‍ തെളിഞ്ഞു. പേലിന് 33 ശതമാനം വോട്ടുലഭിച്ചപ്പോള്‍ സെനറ്റര്‍ ക്രിസ്റ്റിന്‍ ഡൊനലിന് 22 ശതമാനം വോട്ടുലഭിച്ചു. നിലവില്‍ അലാസ്‌ക ഗവര്‍ണറാണ് സാറ പേലിന്‍.

ബരാക് ഒബാമയെയും മിഷേല്‍ ഒബാമയേയുമാണ് മികച്ച ദമ്പതികളായി തിരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് റീഗനും ഭാര്യ നാന്‍സി റീഗനുമാണ് മികച്ച രണ്ടാമത്തെ ദമ്പതികള്‍.