വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബറാക് ഒബാമ നുണയനാണെന്ന് അലാസ്‌ക മുന്‍ ഗവര്‍ണറും 2008 ലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന സാറാ പാലിന്‍.

Ads By Google

പാര്‍ട്ടി യാഥാസ്ഥിതിക മൂല്യങ്ങള്‍ മുറുകെ പിടിക്കണമെന്നും കണ്‍സര്‍വേറ്റീസ് പൊളിറ്റിക്കള്‍ ആക്ഷന്‍ കോണ്‍ഫറിന്‍സില്‍ സംസാരിക്കവെ അവര്‍ നിര്‍ദേശിച്ചു.

സുതാര്യമായ ഭരണമാണ് ഒബാമ വാഗ്ദാനം ചെയ്തത്. എന്നാല്‍ അത്തരത്തിലൊരു ഭരണം കാഴ്ചവെയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി അവരെ പറ്റിക്കുകയാണ് ഒബാമ ചെയ്യുന്നത്. ഒബാമ നുണയാണ് ജനങ്ങളോട് പറഞ്ഞിരുന്നത്.

രാജ്യത്ത് തോക്കുകകളുടെ ഉപയോഗം നിയന്ത്രിക്കന്‍ നിയമം പാസാക്കാനുള്ള ഒബാമയുടെ തീരുമാനത്തേയും പാലിന്‍ ശക്തമായി വിമര്‍ശിച്ചു.

തോക്ക് വാങ്ങുന്നവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നാണ് ഒബാമ പറഞ്ഞിരുന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണ്. ഒബാമ ആദ്യം സ്വന്തം പശ്ചാത്തലം പരിശോധിക്കട്ടെയെന്നും പാല്‍ പറഞ്ഞു.

പാര്‍ട്ടിയുടെ യാഥാസ്ഥിതിക തത്വങ്ങള്‍ മോടി പിടിപ്പിച്ച് കാണിക്കാനോ അധികാരത്തിന് വേണ്ടി പാര്‍ട്ടി തത്വങ്ങള്‍ ഉപേക്ഷിക്കാനോ അല്ല റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലനില്‍ക്കുന്നത്. അമേരിക്കയെ വീണ്ടെടുക്കാനാണെന്നും പാലിന്‍ പറഞ്ഞു.