Categories

സാറ ഓ­വല്‍ ടെ­സ്റ്റ്: ല­ങ്ക 293 ന് 4

സാറാ ഓ­വല്‍: ഇ­ന്ത്യ­ക്കെ­തി­രാ­യ മൂന്നാം ക്രിക്ക­റ്റ് ടെ­സ്­റ്റില്‍ ആ­ദ്യ­ദി­നം ലങ്ക 4 വി­ക്ക­റ്റി­ന് 293 എ­ന്ന നി­ല­യി­ലാ­ണ്. 65 റണ്‍­സോ­ടെ സ­മ­ര­വീ­ര­യും 26 റണ്‍­സോ­ടെ മാ­ത്യൂ­സു­മാ­ണ് ക്രീ­സില്‍. ഇ­ന്ത്യ­ക്കാ­യി ഓ­ജ രണ്ടും ഇ­ഷാ­ന്ത് ശര്‍­മ ഒ­രു­വി­ക്കറ്റും വീ­ഴ്­ത്തി.

ല­ങ്കന്‍ ഇ­ന്നിം­ഗ്‌­സ് തു­ട­ക്ക­ത്തി­ലേ ത­കര്‍­ച്ച നേ­രി­ട്ടു. 8 റണ്‍­സെ­ടു­ത്ത പ­ര­ണ­വി­തന­യെ ഇ­ഷാ­ന്ത് ധോ­ണി­യു­ടെ കൈ­യ്യി­ലെ­ത്തി­ച്ചു. എ­ന്നാല്‍ ദില്‍­ഷനും സം­ഗ­ക്കാ­രുയും മി­ക­ച്ച രീ­തി­യില്‍ ബാ­റ്റ് ചെ­യ്തു. സ്‌­കോര്‍ 102 ല്‍ നില്‍­ക്കെ മുര­ളി വി­ജ­യി­ന്റെ മി­ക­ച്ച ഫീല്‍­ഡിം­ങ്ങില്‍ ദില്‍­ഷന്‍ (41) റ­ണൗ­ട്ടായി. സെ­ഞ്ചു­റി­യി­ലേ­ക്ക് കു­തി­ക്കു­ക­യാ­യി­രു­ന്ന സം­ഗ­ക്കാ­ര­യെ 75 ല്‍ നല്‍ക്കേ ഓ­ജ വീ­ഴ്ത്തി. ആ­ക്ര­മി­ച്ചു­ക­ളി­ച്ച ല­ങ്കന്‍ ക്യാ­പ്റ്റ­നെ സെ­വാ­ഗ് ക്യാ­ച്ച് ചെ­യ്­ത് പു­റ­ത്താ­ക്കു­ക­യാ­യി­രുന്നു. മഹേ­ല ജ­യ­വര്‍­ധ­ന 56 റ­ണ്‍­സെ­ടു­ത്ത് ജ­യ­വര്‍ധ­ന ഓജ­ക്കു മു­മ്പില്‍ കീ­ഴ­ട­ങ്ങി.

അഞ്ചാം വിക്ക­റ്റ് കൂ­ട്ടു­കെ­ട്ടില്‍ ഇ­തു­വ­രെ 52 റണ്‍­സ് കൂ­ട്ടി­ച്ചേര്‍­ത്തി­ട്ടുണ്ട്. ര­ണ്ടു­വി­ക്ക­റ്റു­കൂ­ടി ര­ണ്ടാം­ദി­നം വേ­ഗം വീ­ഴ്­ത്തി­യാല്‍ മല്‍­സ­ര­ത്തില്‍ ഇ­ന്ത്യ­ക്ക് മേല്‍ക്കൈ നേ­ടാം. സ്­പി­ന്നി­നെ തു­ണ­ക്കു­ന്ന പി­ച്ചില്‍ ന­ട­ക്കു­ന്ന മല്‍­സ­ര­ത്തില്‍ ഫ­ലം ഉ­ണ്ടാ­കു­മെ­ന്നു­റ­പ്പാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.