സാറാ ഓവല്‍: ലങ്കക്കെതിരായ മൂന്നാംക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. രണ്ടാംദിനം വെളിച്ചക്കുറവുമൂലം കളിനിറുത്തുമ്പോള്‍ ഇന്ത്യ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 180 എന്ന നിലയിലാണ്. 97 റണ്‍സോടെ സെവാഗും 40 റണ്‍സോടെ സച്ചിനുമാണ് ക്രീസില്‍.

നേരത്തെ ലങ്കയുടെ ആദ്യ ഇന്നിംഗ്‌സ് 425 ന് അവസാനിച്ചു. തിലന്‍ സമരവീര സെഞ്ച്വറിയോടെ (137) പുറത്താകാതെ നിന്നു. ലങ്കക്കായി സംഗക്കാര 75, ജയവര്‍ധന 56, മാത്യൂസ് 45 എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. ഇന്ത്യക്കായി ഓജ നാലും ഇഷാന്ത് ശര്‍മ മൂന്നും വിക്കറ്റുവീഴ്ത്തി. 14 റണ്‍സെടുത്ത മുരളി വിജയും 23 റണ്‍സെടുത്ത ദ്രാവിഡുമാണ് പുറത്തായത്.