എഡിറ്റര്‍
എഡിറ്റര്‍
സാറാ ജോസഫിന്റെ പാപത്തറ അരങ്ങില്‍
എഡിറ്റര്‍
Saturday 3rd November 2012 11:04am

പെണ്‍കുഞ്ഞിനോട് സമൂഹം കാണിക്കുന്ന വിവേചനത്തിനെതിരെ സാറാ ജോസഫ് എഴുതിയ പാപത്തറ എന്ന ചെറുകഥയെ അരങ്ങിലെത്തിച്ചപ്പോള്‍ നിറഞ്ഞ സദസ്സ് അതിന് സാക്ഷിയായി.

Ads By Google

ജി. അജയന്‍ സംവിധാനം ചെയ്ത നാടകത്തില്‍ ചലചിത്ര താരമായ അനൂപ് ചന്ദ്രനും മധുബെന്നുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെ കൂടാതെ ഡി.നിഷ, ടി.എസ് ആശാ ദേവി, കണ്ണന്‍ മേലോത്ത്, ഫൗസി മോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

എറണാകുളം ജില്ലാ കൗണ്‍സിലിന്റേയും ടൂറിസം പ്രമോഷന്റേയും ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ഹാളിലാണ് നാടകം അരങ്ങേറിയത്.

നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുടെ ചെറുത്തുനില്‍പ്പിന്റെ കഥയാണ് പാപത്തറ.

Advertisement