Categories

മുട്ടത്തുവര്‍ക്കി പുരസ്‌കാരം സാറാ ജോസഫിന്

sara-josephകോട്ടയം:ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി പുരസ്‌കാരം പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും മാനുഷി സംഘടനയുടെ സ്ഥാപകയുമായ സാറാജോസഫിന്. പാപത്തറ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 33,333 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മെയ് 28 ന് കോട്ടയത്തുനടക്കുന്ന ചടങ്ങില്‍ പുരസ്‌കാരദാനം നടത്തുമെന്ന് മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ആലാഹയുടെ പെണ്‍മക്കള്‍. ഒതപ്പ്, മാറ്റാത്തി, ഊരുകാവല്‍, തേജോമയം എന്നീ നോവലുകളും ഒടുവിലത്തെ സൂര്യകാന്തി, മനസ്സിലെ തീ മാത്രം, കാടിന്റെ സംഗീതം, നിലാവ് നിറയുന്നു, പാപത്തറ, കാടിതു കണ്‍ടായോ കാന്താ, പുതുരാമായണം എന്നീ ചെറുകഥാസമാഹാരങ്ങളും ഭഗവദ്ഗീതയുടെ അടുക്കളയില്‍ എന്ന ഉപന്യാസസമാഹാരവുമാണ് പ്രധാനകൃതികള്‍.
ആലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കൂടാതെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.