എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടിയ്ക്കായി തൃശൂരില്‍ മത്സരിയ്ക്കാന്‍ സാറാ ജോസഫ്
എഡിറ്റര്‍
Saturday 1st March 2014 5:34pm

sara1

തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടിയ്ക്കായി തൃശൂര്‍ മണ്ഡലത്തില്‍ മത്സരിയ്ക്കാന്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്.

ആം ആദ്മി പാര്‍ട്ടിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് സാറാ ജോസഫിന്റെ പേരുള്‍പ്പെടുത്തിയിരിയ്ക്കുന്നത്.

തിരുവനന്തപുരത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അജിത് ജോയിയും മത്സരിയ്ക്കും. മൂന്ന് ഘട്ടത്തിലായി എഴുപതോളം സ്ഥാനാര്‍ത്ഥികളെയാണ് ആം ആദ്മി ഇതുവരെ പ്രഖ്യാപിച്ചത്.

ഇതില്‍ കേരളത്തില്‍ മത്സരിയ്ക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികളുടെ പേരാണ് ഇതുവരെ ആം ആദ്മി പുറത്ത് വിട്ടിട്ടുള്ളത്.

ഒരു മാസം മുമ്പാണ് സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വെയ്ക്കുന്നത് വിശാലമായ രാഷ്ട്രീയമാണെന്നും കേരളത്തിലെ മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കിയ മൂന്നാമിടത്തിലാണ് ആം ആദ്മി പാര്‍ട്ടി രൂപം കൊണ്ടതെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടിരുന്നു.

സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ലേബലില്‍ മത്സരിയ്ക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇത് സ്ഥിരീകരിയ്ക്കപ്പെട്ടത് ഇപ്പോള്‍ പാര്‍ട്ടിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടു കൂടിയാണ്.

Advertisement