എഡിറ്റര്‍
എഡിറ്റര്‍
കമലഹാസനെ കാണണമെന്ന ആഗ്രഹവും സാധിച്ചു: സനൂഷ
എഡിറ്റര്‍
Monday 27th January 2014 3:08pm

sanusha1

ഒരു സിനിമാ താരത്തെ ഇത്രയേറെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്തിട്ടില്ലെന്ന് പറയുകയാണ് മറ്റൊരു സിനിമാ താരം. പറയുന്നത്

സാക്ഷാല്‍ ഉലകനായകന്‍ കമല്‍ഹാസനെ കുറിച്ച് മലയാളത്തിന്റെ നായിക സനൂഷയും.

തന്റേയും അനുജന്റേയും  റോള്‍ മോഡലും അതിലുപരി ഡ്രീം സ്റ്റാറുമായ കമല്‍ഹാസനെ നേരിട്ട് കണ്ട അനുഭവം വളരെ വലുതായിരുന്നെന്നും സനൂഷ പറയുന്നു.

ദുബായില്‍ ഒരു അവാര്‍ഡ്ദാന ചടങ്ങിന് പോയപ്പോഴാണ് അദ്ദേഹത്തെ കാണാനുള്ള അവസരം ലഭിച്ചത്. ഞങ്ങളും കമല്‍ സാറും ഒരേ ഹോട്ടലിലായിരുന്നു താമസിച്ചത്.

അവിടെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാറിനെ കാണുന്നത്. സിദ്ദിഖിക്കയാണ് ഞങ്ങളെ സാറിനു പരിചയപ്പെടുത്തിക്കൊടുത്തതെന്നും സനൂഷ പറയുന്നു.

എന്റേയും അനുജന്റേയും റോള്‍ മോഡലാണ് കമല്‍ഹാസന്‍ സര്‍, ഞങ്ങള്‍ അദ്ദേഹത്തിന്റെ ഫാന്‍സ് ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും വലിയ സന്തോഷമായി.

ഏറെ നേരം അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചെന്നും മനസില്‍ എന്നും നിറഞ്ഞിരിക്കുന്ന ഒരു ഓര്‍മയാണ് ആ കണ്ടുമുട്ടലെന്നും സനൂഷ പറയുന്നു.

Advertisement