എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫി കേരളത്തില്‍ നടക്കും
എഡിറ്റര്‍
Tuesday 16th October 2012 11:01am

കൊച്ചി: അറുപത്തേഴാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥ്യമരുളും. മൂന്നോ നാലോ കേന്ദ്രങ്ങളില്‍ ക്ലസ്റ്റര്‍ മത്സരങ്ങള്‍ നടത്തും.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് കേരളത്തിലേക്ക് മടങ്ങിവരുന്നത്. കലൂരിലെ ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് ആദ്യമത്സരം നടക്കുന്നത്.

Ads By Google

ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ കൊച്ചിയാണ് വേദി. ജനുവരി രണ്ടാം വാരത്തിനുശേഷം തുടങ്ങി, ഫെബ്രുവരി ആദ്യദിനങ്ങളില്‍ ഫൈനല്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്. എഫ്) കോംപറ്റീഷന്‍സ് മാനേജര്‍ സഞ്ജയ് കുമാര്‍ നെഹ്‌റു സ്‌റ്റേഡിയം സന്ദര്‍ശിച്ച് കളിക്കളത്തിന്റെ നിലവാരവും മറ്റു സൗകര്യങ്ങളും വിലയിരുത്തി.

ക്ലസ്റ്റര്‍ മത്സരങ്ങള്‍ക്കായി കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളാണ് പരിഗണിക്കുന്നത്. ജനുവരി 15ന് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന രാജ്യാന്തര മത്സരത്തിന് വേദിയാകുന്നത് കലൂര്‍ സ്‌റ്റേഡിയമാണ്.

അതുകഴിഞ്ഞേ കെഎഫ്എയ്ക്കു കളിക്കളം വിട്ടുകിട്ടൂ. 18, 19 തീയതികളിലൊന്നില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ആരംഭിക്കാനാണു കെഎഫ്എ ശ്രമിക്കുന്നത്. ഇതേ വേദിയില്‍ ഫെബ്രുവരി ഒന്‍പതിനു സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മല്‍സരമുള്ളതിനാല്‍ അതിനു മുന്‍പ് സന്തോഷ് ട്രോഫി ഫൈനല്‍ നടത്തേണ്ടിവരും.

Advertisement