Categories

സന്തോഷ് ട്രോഫി ബംഗാളിന്

കൊല്‍ക്കത്ത: മലയാളിതാരം ഡെന്‍സന്‍ ദേവദാസിന്‍റെ കാല്‍വിരുതില്‍  ഇന്ത്യന്‍ ഫുട്ബോളിലെ  ബംഗാള്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം നേടി.  ഫൈനലില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ബംഗാള്‍ പഞ്ചാബിനെ തോല്‍പിച്ചത്.

ഒരുഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബംഗാള്‍ കിരീടത്തിലേക്ക് ചുവടുവച്ചത്. ആദ്യപകുതിയില്‍​ഇരുടീമുകളും ഓരോഗോളുകടിച്ച് തുല്യതപാലിച്ചു. ബല്‍വന്ത് സിംഗിലൂടെ ബഞ്ചാബ് മുന്നിലെത്തിയെങ്കിലും ഡെന്‍സന്റെ സ്‌കോറിംഗ് മികവ് ബംഗാളിന്റെ കിരീടവരള്‍ച്ചയ്‌ക്ക് അന്ത്യമിട്ടു.

ഇരുഗോളുകളും ഡെന്‍സന്റെ വകയായിരുന്നു. മുപ്പതാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. അവസാനമായി ബംഗാള്‍ സന്തോഷ് ട്രോഫിനേടിയത്  1999ലായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ