തിരുവനന്തപുരം: ലോട്ടറിക്കേസില്‍ അന്വേഷണസംഘത്തിനു മുന്നില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനും ജോണ്‍ കെന്നഡിയും ഹാജരാവും. പോലീസ് നല്‍കിയ നോട്ടീസിനുള്ള മറുപടിയില്‍ മാര്‍ട്ടിന്റെ അഭിഭാഷകനാണ് ഇക്കാര്യം രേഖമൂലം അറിയിച്ചത്. ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച ഹാജരാവാമെന്നാണ് മാര്‍ട്ടിന്‍ അറിയിച്ചിരുന്നത്.

സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുള്ളതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവരും തയ്യറാവുന്നതെന്നാണ് സൂചന. മാര്‍ട്ടിന്റെ അഭിഭാഷകനും മാനേജരും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അജയ് ബാബുവിന് മുന്നില്‍ നേരിട്ട് ഹാജരായാണ് നോട്ടീസിന് മറുപടി നല്‍കിയത്.

Subscribe Us: