Categories

സാന്റിയാഗോ മാര്‍ട്ടിന്‍ കോടതിയില്‍ കീഴടങ്ങി

santiago-martin appears for questioningകോയമ്പത്തൂര്‍: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ തിരുപ്പൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. അദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

മാര്‍ട്ടിന്റെ ബന്ധുവായ കൃഷ്ണമൂര്‍ത്തിയും തിരുപ്പൂര്‍ പല്ലടം ഗണേശ്വറും ചേര്‍ന്ന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തിയിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട് തമ്മില്‍ തെറ്റിയതോടെ 2011 ജനുവരിയില്‍ തിരുപ്പൂര്‍ സി.ബി.സി.ഐ.ഡി പൊലീസില്‍ ഗണേശ്വര്‍ പരാതി നല്‍കി. തിരുച്ചെങ്കോട് പളനിസ്വാമി, ഭാര്യ സൗന്ദരം, ഭവാനി സ്വദേശി ശരവണന്‍, മാര്‍ട്ടിന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് കൃഷ്ണമൂര്‍ത്തി മൂന്ന് കോടി രൂപ വഞ്ചിച്ചതായാണ് കേസ്. പ്രതികളില്‍ മാര്‍ട്ടിന്‍ ഒഴികെയുള്ളവര്‍ നേരത്തെ ജാമ്യത്തിലിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് മാര്‍ട്ടിന്‍ ചെന്നൈ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തിരുപ്പൂര്‍ കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

ലോട്ടറി വ്യാപാരം നടത്തി കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ മാര്‍ട്ടിനെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും കേസുകളുണ്ട്. അതിനിടെ വിചാരണയ്ക്കായി കോടതിക്കുള്ളിലെത്തിയ മാര്‍ട്ടിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഫോട്ടോജേണലിസ്റ്റുകള്‍ക്കുനേരെ ജഡ്ജി കോപിഷ്ടനായി. അവരുടെ ക്യാമറകള്‍ പിടിച്ചുമാറ്റാന്‍ ജഡ്ജി കോടതി ജീവനക്കാരോട് ആവശ്യപ്പെട്ടു. പിന്നീട് ഫോട്ടോഗ്രാഫര്‍മാര്‍ മാപ്പുപറഞ്ഞ് ക്യാമറകള്‍ തിരിച്ചുവാങ്ങി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.