കൊച്ചി: ലോട്ടറിക്കേസുമായി ബന്ധപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിന്‍ ഉടന്‍തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായേക്കുമെന്ന് സൂചന. നോട്ടീസ് ലഭിച്ചശേഷം സാന്റിയാഗോ മാര്‍ട്ടിന്റെ ഓഫീസ് അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.

നേരത്തേ ലോട്ടറിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിനും ജോണ്‍ കെന്നഡിക്കുമെതിരേ പോലീസ് നോട്ടീസയച്ചിരുന്നു. കേസില്‍ തെളിവുനല്‍കാനായി ഒരാഴ്ച്ചയ്ക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസയച്ചത്.

Subscribe Us:

മൂന്ന് കേസുകളില്‍ നേരിട്ടെത്തി തെളിവുനല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തേ ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിന്‍, ജോണ്‍ കെന്നഡി എന്നിവരെ കോടതി തന്നെ വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.