Administrator
Administrator
സാന്റിയാഗോ മാര്‍ട്ടിനെ ഗുണ്ടാനിയമപ്രകാരം ജയിലിലടച്ചു
Administrator
Sunday 30th October 2011 9:33am

santiago-martin appears for questioningകോയമ്പത്തൂര്‍: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചു. ഗുണ്ടാനിയമപ്രകാരം ജയിലിലടച്ചതിനാല്‍ ഒരുവര്‍ഷത്തേയ്ക്ക് മാര്‍ട്ടിന് ജാമ്യം ലഭിക്കില്ല. ഭൂമിതട്ടിപ്പു കേസില്‍ ജാമ്യം ലഭിച്ച മാര്‍ട്ടിന്‍ ഇന്നലെ രാവിലെ സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസ് പരിസരത്തെ ജില്ലാ കുറ്റാന്വേഷണ വിഭാഗത്തില്‍ ഒപ്പിടാനെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റു ചെയ്തത്.

സേലം, കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ഭൂമി തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെതിരെ നിരവധി കേസുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് മാര്‍ട്ടിന്‍ അറസ്റ്റിലായത്. സേലം ഭൂമി തട്ടിപ്പു കേസില്‍ പ്രതിയായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മാര്‍ട്ടിന് അടുത്തിടെയാണ് ചെന്നൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥയനുസരിച്ച് മാര്‍ട്ടിന്‍ ശനിയാഴ്ചകളില്‍ ജില്ലാ കുറ്റാന്വേഷണ വിഭാഗത്തിന്റെ ഓഫീസിലെത്തി ഒപ്പിടണം. ഇന്നലെ ഒപ്പിടാനെത്തിയപ്പോഴാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

വെല്ലൂര്‍ ജയിലില്‍ കഴിയുമ്പോള്‍ തന്നെ, കര്‍ണാടക സ്വദേശി നരഹരഷെട്ടിയുടെ ശരവണംപട്ടിയിലെ മില്‍ തട്ടിയെടുത്ത കേസില്‍ കോയമ്പത്തൂര്‍ പൊലീസ് മാര്‍ട്ടിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. മാര്‍ട്ടിനെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റു ചെയ്യാന്‍ ആവശ്യമായ വിവരങ്ങള്‍ മാസങ്ങളായി പൊലീസ് ശേഖരിക്കുകയായിരുന്നു.

malayalam news

Advertisement