തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെടുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് ഹരജി പരിഗണിക്കുന്നത് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മാറ്റിവച്ചു. ജനുവരി 25ലേക്കാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചത്.

ഭൂട്ടാന്‍ സര്‍ക്കാറിന്റെ പത്തു സൂപ്പര്‍ ടിക്കറ്റുകള്‍ ഹാജരാക്കി അവ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ സ്വകാര്യഹരജിയിലാണ് നടപടി. നേരത്തേ ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനെ അറസ്റ്റുചെയ്യാനുള്ള എല്ലാ തെളിവുമുണ്ടെന്ന് എ ഡി ജി പി സിബി മാത്യൂസ് നേരത്തേ വ്യക്തമാക്കിയിരുന്നു.