എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫി: ഗോവ, കര്‍ണാടക,ഹരിയാന ടീമുകള്‍ ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Tuesday 19th February 2013 10:07am

കൊല്ലം: സന്തോഷ് ട്രോഫിയില്‍ ഗോവയും കര്‍ണാടകയും ഹരിയാനയും ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ഡിയില്‍ ഗോവഹരിയാന മത്സരം സമനിലയിലായതോടെയാണ് ഇരുടീമുകളും ക്വാര്‍ട്ടറില്‍ എത്തിയത്.

Ads By Google

ക്വാര്‍ട്ടര്‍ ലീഗില്‍ ഗ്രൂപ്പ് സിയിലാണ് കേരളം. ഹരിയാണ, ജമ്മുകശ്മീര്‍, ഉത്തര്‍പ്രദേശ് എന്നീ ടീമുകളാണ് എതിരാളികള്‍. ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പ് എയിലെ ബംഗാള്‍റെയില്‍വേസ് മത്സരത്തോടെ ക്വാര്‍ട്ടര്‍ ലീഗ് ലൈനപ്പ് പൂര്‍ണമാകും.

ഗ്രൂപ്പില്‍ ഗോവ (4 പോയിന്റ്) ഒന്നാം സ്ഥാനക്കാരായും ഹരിയാന (2 പോയിന്റ്) രണ്ടാമതായുമാണ് ക്വാര്‍ട്ടറിലേക്കു കടക്കുന്നത്.

ക്വാര്‍ട്ടറിലെത്താന്‍ ജയമോ സമനിലയോ അനിവാര്യമായിരുന്ന ഹരിയാന കരുതിക്കൂട്ടിയാണ് തിങ്കളാഴ്ച കളത്തിലിറങ്ങിയത്. താരങ്ങള്‍ ഗ്രൗണ്ടില്‍ നിറഞ്ഞ് കളിച്ചപ്പോള്‍ ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകളും ഗോവന്‍ വലയിലെത്തി. 22ാം മിനിറ്റിലും 38ാം മിനിറ്റിലുമായി വിവേക് കുമാറിന്റെ വകയായിരുന്നു രണ്ടു ഗോളുകളും. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഹരിയാണ മത്സരത്തിലേക്ക് തിരിച്ചുവന്നതും.

കൊല്ലത്ത് നടന്ന ക്ലസ്റ്റര്‍ ബി മത്സരത്തില്‍ ബിഹാറിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് കര്‍ണാടക ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചത്. കളിച്ച നാലു മല്‍സരങ്ങളും ജയിച്ചു 12 പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് കര്‍ണാടക അവസാന 16 ടീമില്‍ ഇടംപിടിച്ചത്.

ഇന്നും നാളെയും കളിയില്ല. 21 മുതല്‍ 26 വരെ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍. ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് നേരത്തേ പുറത്തായ ഹിമാചലും ദാമന്‍ ആന്‍ഡ് ദിയുവും തമ്മില്‍ നടന്ന മല്‍സരത്തില്‍ ഹിമാചല്‍ 4-3ന് ജയിച്ചു.

Advertisement