എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫി: ഒരുക്കങ്ങള്‍ അപൂര്‍ണം
എഡിറ്റര്‍
Tuesday 12th February 2013 10:25am

കൊല്ലം:  സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരങ്ങള്‍ ആവേശത്തിന്റെ രണ്ടാം ദിവസത്തേക്ക് എത്തിയിട്ടും സജ്ജീകരണങ്ങള്‍ ഇപ്പോഴും പാതിവഴിയിില്‍. ഗ്രൗണ്ടിലെ വെളിച്ചക്കുറവാണ് ഇപ്പോള്‍ പ്രധാനവില്ലന്‍.

Ads By Google

അതേസമയം വെളിച്ചക്കുറവ് പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകര്‍. ആദ്യ ദിവസം വെളിച്ചക്കുറവ് പ്രശ്‌നമായപ്പോഴാണ് കൂടുതല്‍ ഫ്‌ളഡ്‌ലൈറ്റുകള്‍ക്കുള്ള ശ്രമംതുടങ്ങിയത്.

നിലവില്‍ താല്‍ക്കാലികമായി തീര്‍ത്ത എട്ട് ഫ്‌ളഡ്‌ലൈറ്റ് ടവറാണുള്ളത്. നാലെണ്ണം കൂടിയാണ്  പണിതീര്‍ക്കുന്നത്. സ്ഥിരമായുള്ള ഫ്‌ളഡ്‌ലൈറ്റിന്റെ പകുതിപോലും ഉയരത്തിലല്ല താല്‍ക്കാലിക ടവറുകളെന്നതാണ് വെളിച്ചക്കുറവിനു കാരണമാകുന്നത്.

കളി ഇല്ലാതിരുന്ന ഇന്നലെ മുളകൊണ്ട് നാലു ടവറുകള്‍ കൂടി പണിതെങ്കിലും ഇതില്‍ ലൈറ്റുകള്‍ ഉറപ്പിക്കല്‍ രാത്രിയിലും നടന്നിട്ടില്ല. ഇന്ന്  കളി ആരംഭിക്കുമ്പോഴും ഫ്‌ളഡ്‌ലൈറ്റുകള്‍ സജ്ജമാകുമോയെന്നതില്‍ ഉറപ്പില്ല.

ഇന്നത്തെ രണ്ടു കളികളും നേരത്തെ നിശ്ചയിച്ച പോലെ നാലിനും ആറിനും നടക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വെളിച്ചം ലഭിച്ചില്ലെങ്കില്‍ രാത്രിയിലെ മല്‍സരം മാറ്റുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടിവരുമെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Advertisement