എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫി: ജാര്‍ഖണ്ഡിന് ജയത്തോടെ തുടക്കം
എഡിറ്റര്‍
Thursday 14th February 2013 12:36am

കൊല്ലം:  സന്തോഷ് ട്രോഫി മത്സരത്തില്‍ ജാര്‍ഖണ്ഡിന് ജയത്തോടെ തുടക്കം. ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ നടന്ന ക്ലസ്റ്റര്‍ എ മത്സരത്തില്‍ ജാര്‍ഖണ്ഡ് ഗുജറാത്തിനെ 3-2ന് തോല്പിച്ചു.

Ads By Google

ഗുജറാത്തിന് ലഭിച്ച ആദ്യ അവസരം ആമീര്‍ഖാന്‍ പഠാന്‍ പാഴാക്കി. പിന്നീട് ദീപേഷ് പുന്‍ എടുത്ത ഫ്രീ കിക്ക് പ്രതിരോധനിരയിലെ താരത്തിന്റെ തലയിലും ഗോളിയുടെ കൈയിലും തട്ടി ലക്ഷ്യത്തിലേക്ക് കുതിച്ചെങ്കിലും ബാറില്‍ തട്ടി മടങ്ങിയത് ഗുജറാത്തിനെ വീണ്ടും നിരാശയിലാക്കി.

11ാം മിനുറ്റില്‍ ജാര്‍ഖണ്ഡിന്റെ സുരാജ് നല്‍കിയ പാസ് ബോസന്‍ മര്‍മു ലക്ഷ്യത്തിലെത്തിച്ചു. ആദ്യ പകുതിയില്‍ ഒരുഗോള്‍ മാത്രമാണ് വന്നത്.

രണ്ടാം പകുതിയുടെ എട്ടാം മിനിറ്റില്‍ ബിശ്വജിത്ത് സര്‍ദാര്‍ നല്‍കിയ പാസ് രമേഷ് കജൂര്‍ ഗോളാക്കിയതോടെ ജാര്‍ഖണ്ഡിന്റെ ലീഡ് ഉയര്‍ന്നു. 20ാം മിനിറ്റില്‍ സജീവ് കുമാര്‍ സിങ് നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ ബിശ്വജിത്ത് സര്‍ദാര്‍ ഗോളാക്കി.

21ാം മിനിറ്റിലായിരുന്നു ഗുജറാത്ത് ജാര്‍ഖണ്ഡിന്റെ ഗോള്‍വല ചലിപ്പിച്ചത്. ആദ്യപകുതിയില്‍ അവസരം നഷ്ടപ്പെടുത്തിയ അമീര്‍ഖാന്‍ പഠാന്‍ ഇത്തവണ ഗോളാക്കി.  29ാം മിനിറ്റില്‍ ദീപേഷ് പുന്‍ നേടിയ ഗോളോടെ കളിയുടെ ഗതി ജാര്‍ഖണ്ഡിന് അനുകൂലമായി.

Advertisement