എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫിക്കായി കേരളം ഒരുങ്ങുന്നു
എഡിറ്റര്‍
Monday 21st January 2013 10:40am

തിരുവനന്തപുരം: സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കായി കേരളം ഒരുങ്ങുന്നു. കാര്യവട്ടം എല്‍.എന്‍.സി.പി.ഇ യിലാണ് കേരളത്തിന്റെ ക്യാമ്പ്

പി.കെ. രാജീവ് ആണ് അസിസ്റ്റന്റ് കോച്ച്. മുന്‍ ഇന്ത്യന്‍ താരം എം.എം. ജേക്കബിന്റെ മേല്‍നോട്ടത്തില്‍ 48 കളിക്കാരുമായി ആരംഭിച്ച ക്യാംപ് രണ്ടാം ഘട്ടത്തില്‍ 34 പേരാക്കി ചുരുക്കി. 20 അംഗ ടീമിനെ  ഈ മാസം പ്രഖ്യാപിക്കും.

Ads By Google

ഏഴും എട്ടും വര്‍ഷം സന്തോഷ് ട്രോഫി കളിച്ചവര്‍ ഇത്തവണ ക്യാംപിലില്ല. ടീമിന്റെ ശരാശരി പ്രായം 22. എറണാകുളം ഈഗിള്‍സ് ക്ലബ്ബിനു കളിക്കുന്ന പതിനെട്ടുകാരന്‍ അഭിഷേകാണ് ക്യാംപിലെ പ്രായം കുറഞ്ഞ കളിക്കാരന്‍.

അന്തിമ ടീം ആയാല്‍ തിരുവനന്തപുരത്തും കൊച്ചിയിലുമായി വിവിധ ടീമുകള്‍ക്കെതിരെ പരിശീലന മല്‍സരങ്ങള്‍ കളിക്കുമെന്നു കോച്ച് എം.എം. ജേക്കബ് പറഞ്ഞു.

കഴിഞ്ഞ തവണ സന്തോഷ് ട്രോഫി കളിച്ച താരങ്ങളില്‍ മിക്കവരും ഇത്തവണയുമുണ്ട്. നിലവില്‍, ക്യാംപിലുള്ളവരില്‍ ഒന്‍പത് പേര്‍ എസ്ബിടിയില്‍ നിന്നുള്ളവരാണ്. ഏജീസില്‍ നിന്ന് ആറും പൊലീസില്‍ നിന്ന് അഞ്ചും കളിക്കാര്‍. കഴിഞ്ഞ വര്‍ഷം പരുക്കുമൂലം കളിക്കാന്‍ കഴിയാതിരുന്ന അഞ്ചു പേര്‍ ക്യാംപിലുണ്ട്.

ഐ ലീഗില്‍ കളിക്കുന്നവര്‍ക്ക് സന്തോഷ് ട്രോഫിയില്‍ കളിക്കാന്‍ വിലക്കുള്ളത് ഒരര്‍ഥത്തില്‍ കേരള ടീമിന് ഗുണകരമാണ്. ഗോവയുടെയും ബംഗാളിന്റെയും കുപ്പായമണിഞ്ഞ് മലയാളി താരങ്ങള്‍ കേരളത്തോട് ഏറ്റുമുട്ടാനെത്തില്ല എന്നതും ടീമിന് ആശ്വാസം നല്‍കുന്നുണ്ട്.

Advertisement