എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫി; ലോഗോയും ഭാഗ്യമുദ്രയും പ്രകാശനം ചെയ്തു
എഡിറ്റര്‍
Monday 28th January 2013 10:05am

കൊച്ചി:  സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോയും ഭാഗ്യമുദ്രയും പ്രകാശനം ചെയ്തു.

ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാലാണ് ലോഗോയും ഭാഗ്യമുദ്രയും പ്രകാശനം ചെയ്തു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു.

Ads By Google

ലോഗോ തയാറാക്കിയത് കണ്ണൂര്‍ സ്വദേശി പ്രജിത്തും ഭാഗ്യമുദ്ര തയാറാക്കിയത് പിറവം സ്വദേശി കെ.യു. അനൂപ് ദാസുമാണ്.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് നടക്കുന്നത്.

പ്രാഥമിക മല്‍സരങ്ങള്‍ കേരളത്തിലും ഉത്തര്‍ പ്രദേശിലുമായി അരങ്ങേറും. ക്വാര്‍ട്ടര്‍ മുതലുള്ള മല്‍സരങ്ങള്‍ക്ക് കേരളം വേദിയൊരുക്കും. ഫൈനല്‍ മാര്‍ച്ച് പത്തിനാണ് നടക്കുക.

സന്തോഷ് ട്രോഫി മത്സരം ജനുവരിയില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊല്‍ക്കത്ത ലീഗിന് സമാന്തരമായി സന്തോഷ് ട്രോഫി നടത്തരുതെന്ന ബംഗാള്‍ ഫുട്‌ബോള്‍ ഘടകത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ലീഗിന് ശേഷം ടൂര്‍ണമെന്റ് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്.

ജനുവരിയില്‍ നടത്തിയാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന് വെസ്റ്റ് ബംഗാള്‍ ടീം അധികൃതര്‍ അറിയിച്ചതോടെയാണ് ടൂര്‍ണമെന്റ് നീട്ടിവെക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചത്.

കേരളത്തിലെ മല്‍സരങ്ങള്‍ ഫെബ്രുവരി അവസാനം ആരംഭിക്കും. ഐ.പി.എല്‍ ക്രിക്കറ്റ് മാതൃകയില്‍ കേരളത്തില്‍ ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിക്കുന്നതിന് ഫെഡറേഷന്‍ അനുമതി നല്‍കി.

Advertisement