പനാജി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ പഞ്ചാബിനെതിരെ കേരളത്തിന് ആവേശകരമായ സമനില. രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്ന കേരളം മത്സരം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ശക്തമായ തിരിച്ചുവരവ് നടത്തി സമനില പിടിച്ചത്.

89, 93 മിനുറ്റുകളിലാണ് കേരളം സമനില ഗോളുകള്‍ നേടിയത്. മുഹമ്മദ് പാറക്കോട്ടിലാണ് രണ്ട് ഗോളുകളും നേടിയത്. കൈ വിട്ടു എന്ന് കരുതിയ കളിയിലാണ് കേരളം ഫീനിക്‌സ് പക്ഷിയെ പോലെ തിരിച്ചു വന്നത്.


Also Read: ചോര മരവിപ്പിക്കുന്ന ജിഷ കൊലപാതക കേസില്‍ കുറ്റാരോപിതനായ അമീറുല്‍ ഇസ്‌ലാം ജയിലില്‍ വെച്ച് ചോര കണ്ട് തല കറങ്ങി വീണു


ആദ്യ കളിയില്‍ കരുത്തരായ റെയില്‍വേസിനെതിരെ രണ്ടിനെതിരെ നാല് ഗോളുകളുടെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് കേരളം കളത്തിലിറങ്ങിയത്. മത്സരം സമനിലയിലായതോടെ കേരളം സമനില സാധ്യത നിലനിര്‍ത്തി.

ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ മഹാരാഷ്ട്ര റെയില്‍വേസിനെ നേരിടും.