മഡ്ഗാവ്: സന്തോഷ് ട്രോഫി സെമി ഫൈനലില്‍ കേരളം ഗോവയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ആതിഥേയരുടെ പ്രകടനത്തിനു മുന്നില്‍ തകര്‍ന്ന കേരള നിരയെയാണ് സെമി മത്സരത്തില്‍ മൈതാനത്ത് കണ്ടത്.


Also read പരിക്ക് ഭേദമായില്ല; നാലാം ടെസ്റ്റില്‍ കോഹ്‌ലി കളിക്കാന്‍ സാധ്യതയില്ല 


ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തിയ ഗോവയെ മറികടക്കാന്‍ രാണ്ടാം പകുതിയില്‍ കേരളം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒരു ഗോള്‍ മടക്കിയടിക്കാന്‍ മാത്രമേ കേരളത്താരങ്ങള്‍ക്ക് കഴിഞ്ഞുള്ളു.

മത്സരത്തിന്റെ 14, 36 മിനിറ്റുകളില്‍ ലിസ്ട്ടന്‍ കൊളാക്കോ നേടിയ ഇരട്ട ഗോളിലൂടെയാണ് ഗോവ മത്സരത്തില്‍ ആധിപത്യം നേടിയത്. രണ്ടാം പകുതിയില്‍ കേരളത്തിനായി 62-ാം മിനിറ്റില്‍ രാഹുല്‍ വി രാജാണ് ഗോള്‍ മടക്കിയത്.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഗോവ ബംഗാളിനെയാണ് നേരിടുക. ആദ്യ സെമിയില്‍ സഡന്‍ഡെത്തില്‍ മിസോറാമിനെ വീഴ്ത്തിയാണ് ബംഗാള്‍ ഫൈനല്‍ യോഗ്യത നേടിയത്.