എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫി: പ്രതീക്ഷയോടെ ആദ്യ മത്സരത്തിന് കേരളം
എഡിറ്റര്‍
Sunday 26th January 2014 2:54pm

santhosh-trophy-2014

ചെന്നൈ: സന്തോഷ് ട്രോഫി മത്സരത്തിന് ഇന്ന് തുടക്കമാവും. ആദ്യ മത്സരം കേരളവും തമിഴ്‌നാടും തമ്മിലായിരിക്കും നടക്കുക.

കഴിഞ്ഞ വര്‍ഷം നഷ്ടമായ ട്രോഫി തിരിച്ചു പിടിക്കാനാവുമെന്ന പ്രതീക്ഷയോടെയാണ് കേരളം ഇന്ന് ബൂട്ടണിയുന്നത്.

ദക്ഷിണ മേഖലയിലെ തന്നെ പ്രബലരായ രണ്ട് ടീമുകളാണ് കേരളവും തമിഴ്‌നാടും. തമിഴ്‌നാടിനെ തങ്ങള്‍ ഒട്ടും കുറച്ചു കാണുന്നില്ലെന്നും ഇരു ടീമുകളും ഏതാണ്ട് തുല്യ ശ്കതികളായതിനാല്‍ തന്നെ ലഭിക്കുന്ന ചാന്‍സുകള്‍ ഉപയോഗപ്പെടുത്തുന്നതിലാണ് വിജയം കിടക്കുന്നതെന്ന് കേരള ടീം കോച്ചായ ശ്രീധരന്‍ പറയുന്നു.

മത്സരത്തില്‍ വിജയിക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും ശ്രീധരന്‍ പറഞ്ഞു.

കേരള ടീം ക്യാപ്റ്റന്‍ ജീനും വൈസ് ക്യാപ്റ്റന്‍ കണ്ണനും മറ്റു കളിക്കാരുമെല്ലാം പ്രതീക്ഷയിലാണ്.

പ്രതിരോധത്തില്‍ പറ്റിയ പിഴവുകളാണ് കേരളത്തിലെ കഴിഞ്ഞ തവണ തോല്‍വിയിലേക്ക് നയിച്ചതെന്ന ആരോപണം മറികടക്കാന്‍ ഏറെ നാളായി ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കഠിനമായ പരിശീലനത്തിലായിരുന്നു കേരളത്തിന്റെ കളിക്കാര്‍.

തമിഴ്‌നാടുമായുള്ള മത്സരം ജയിച്ചാല്‍ തന്നെ ശക്തരായ ആന്ധ്ര, കര്‍ണാടക ടീമുകളെ കൂടി പരാജയപ്പെടുത്തിയാല്‍ മാത്രമേ കേരളത്തിന് ഫൈനല്‍ മത്സരങ്ങളിലേക്ക് കടക്കാനാവൂ.

പശ്ചിമബംഗാളിലെ സിലിഗുഡിലായിരിക്കും സന്തോഷ് ട്രോഫി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

Advertisement