Categories

സന്തോഷ് ട്രോഫി; കേരളം ഫൈനല്‍ റൗണ്ടില്‍

santhosh


ആദ്യമത്സരത്തില്‍ പോണ്ടിച്ചേരിയേയും രണ്ടാം മത്സരത്തില്‍ ആന്ധ്രാ പ്രദേശിനേയും തോല്‍പ്പിച്ചാണ് കേരളം ഏഴു പോയിന്റുകളുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായത്.

കോഴിക്കോട്:  സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളം ഫൈനല്‍ റൗണ്ടില്‍.  ഗ്രൂപ്പ് മത്സരത്തില്‍ കര്‍ണാടകയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് കേരളം ഫൈനല്‍ റൗണ്ടിലെത്തിയത്. ഗ്രൂപ്പ് ‘എ’ ചാമ്പ്യന്മാരായാണ് കേരളം ഫൈനല്‍ റൗണ്ടിലെത്തുന്നത്. ഇന്നത്തെ മത്സരത്തില്‍ കേരളത്തിന് സമനില മാത്രം മതിയായിരുന്നു.

ആദ്യ മത്സരത്തില്‍ ആന്ധ്രാപ്രദേശിനോടു തോറ്റതിനാല്‍ ഫൈനല്‍ റൗണ്ടിലെത്താന്‍ കര്‍ണാടകയ്ക്ക് വിജയം അനിവാര്യമായിരുന്നു. ഗ്രൂപ്പിലെ ഏറ്റവും ശക്തരായ ടീമാണ് കര്‍ണാടക.

ആദ്യ മത്സരത്തില്‍ ആന്ധ്രാ പ്രദേശിനോട് 21 ന് തോറ്റ കര്‍ണാടക രണ്ടാം മത്സരത്തില്‍ പോണ്ടിച്ചേരിയെ പരാജയപ്പെടുത്തിയിരുന്നു.

ആദ്യമത്സരത്തില്‍ പോണ്ടിച്ചേരിയേയും രണ്ടാം മത്സരത്തില്‍ ആന്ധ്രാ പ്രദേശിനേയും തോല്‍പ്പിച്ചാണ് കേരളം ഏഴു പോയിന്റുകളുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായത്. കഴിഞ്ഞ വര്‍ഷം തമിഴ്‌നാടിനോട് സമനില വഴങ്ങി ഗോള്‍ ശരാശരിയുടെ വ്യത്യാസത്തിലാണ് കേരളം യോഗ്യതാ റൗണ്ടില്‍ നിന്നും പുറത്തായിരുന്നത്.

Tagged with: