കൊല്ലം: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ക്ലസ്റ്റര്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. ആദ്യ ജയം കര്‍ണാടകം സ്വന്തമാക്കി. ഗ്രൂപ്പ് ബിയില്‍ ഹിമാചലിനെ ഒന്നിനെതിരെ അഞ്ചു ഗോളിനാണ് കര്‍ണാടകം തകര്‍ത്തത്.

Ads By Google

ആദ്യം ഗോള്‍ നേടിയത് ഹിമാചലായിരുന്നെങ്കിലും ആദ്യ പകുതിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് കര്‍ണാടകം മുന്നിലായിരുന്നു. വിജയികള്‍ക്കുവേണ്ടി രാജേഷ് മൂന്ന് ഗോള്‍ നേടി. അരുണാചലും ബിഹാറും തമ്മിലാണ് രണ്ടാമത്തെ മത്സരം.

ഗ്രൂപ്പ് എയില്‍ ജാര്‍ഖണ്ഡ്, ഗുജറാത്ത്, ചണ്ഡീദഡ്, നാഗാലാന്റ്.  ഗ്രൂപ്പ് ബിയില്‍ കര്‍ണ്ണാടക, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, ബീഹാര്‍, ദാമന്‍ദിയു എന്നിങ്ങനെയാണ്.

8 വരെ യാണ് ക്ലസ്റ്റര്‍ മത്സരങ്ങള്‍ നടക്കുക. ക്വാര്‍ട്ടര്‍ ലീഗ് മത്സരങ്ങള്‍ 21 മുതലാണ് നടക്കുക.  കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റുകളായ കേരളം നേരിട്ട് ക്വാര്‍ട്ടര്‍  ലീഗില്‍ എത്തുന്നതിനാല്‍ കൊല്ലത്ത് കേരളത്തിന്റെ മത്സരങ്ങളില്ല.

ഓരോ ക്ലസ്റ്ററിലും ഓരോ ടീമുകള്‍ ക്ലസ്റ്ററിലേക്ക് പോകും. നാല് ഗ്രൂപ്പുകളിലായാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുക

ഓരോ ക്വാര്‍ട്ടറിലേയും വിജയികള്‍ സെമി ഫൈനലിലെത്തും. 27, 28 തിയ്യതികളിലാണ് സെമിഫൈന്‍ നടക്കുക. അടുത്തമാസം 3 നാണ് ഫൈനല്‍.