കൊല്‍ക്കത്ത: ലോകകപ്പിന്റെ ആവേശത്തില്‍ നിന്നും ഇനി കേരളം ഇനി സന്തോഷ് ട്രോഫിയുടെ ആരവങ്ങളിലേക്ക്. കല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ മേളയില്‍ 32 ടീമുകളാണ് പങ്കെടുക്കുന്നത്.

ആദ്യദിനം നടക്കുന്ന മല്‍സരത്തില്‍ ചണ്ഡീഗഡ് മഹാരാഷ്ട്രയെയും മേഘാലയ കര്‍ണാടകയെയും നേരിടും. നിലവില്‍ ഗോവയാണ് സന്തോഷ് ട്രോഫി ജേതാക്കള്‍. എട്ട് റൗണ്ടുകളിലായാണ് ആദ്യഘട്ടമല്‍സരങ്ങള്‍ നടക്കുക. ഉത്തരാഖണ്ഡ്, ആസാം, ഹിമാചല്‍ പ്രദേശ് എന്നീടീമുകളടങ്ങുന്ന ഏഴാം ക്ലസ്റ്ററിലാണ് കേരളം.