എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫി : കൊച്ചിയില്‍ ആദ്യ ജയം ഗോവക്ക്
എഡിറ്റര്‍
Friday 15th February 2013 1:51pm

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കൊച്ചിയിലെ ആദ്യ മത്സരത്തില്‍ ഗോവക്ക് ജയം. ചത്തീസ്ഗഢിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോവ തോല്‍പ്പിച്ചത്.
ഗോവയ്ക്കുവേണ്ടി 62ാം മിനിറ്റില്‍ ഇനാഷ്യോ കൊളാക്കയും 68ാം മിനിറ്റില്‍ വെലിറ്റോ ഡിക്രൂസും ഗോള്‍ നേടി.

Ads By Google

മലയാളി താരമായ താജുദ്ദീനാണ്  ഛത്തീസ്ഗഢിന്റെ ആദ്യഗോള്‍ നേടിയത്.

രണ്ടാംപകുതിയില്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗോവ  ജയം സ്വന്തമാക്കുകയായിരുന്നു. 62ാം മിനിറ്റില്‍ വലതുവിങ്ങിലൂടെ ഒറ്റയ്ക്കു മുന്നേറിയ കൊളാക്കോ ഗതി വേഗത്തിലായിരുന്നു ഛത്തീസ്ഗഢ് ഗോളി ജുപേന്ദ്രയെ വരുതിയില്‍ വരുത്തിയത്.

ആറു മിനിറ്റിനുള്ളില്‍ ഗോവയുടെ കൊളാക്കോ ചത്തീസ്ഗഢിന്റെ  പ്രതിരോധങ്ങളെ അനായാസമായി കളിച്ചപ്പോള്‍ ഡിക്രൂസിന്റെ കാലില്‍നിന്ന് ഗോവക്ക് രണ്ടാം ഗോളും ലഭിച്ചു. കളിയുടെ  അവസാന അരമണിക്കൂറില്‍ കളി ഗോവയുടെ കാലുകളിലേക്ക് ചുരുങ്ങി.

മൂന്നാം ഗോളിനായി ഗോവന്‍നിര ഒന്നടങ്കം  ശ്രമിച്ചുകൊണ്ടിരിക്കെ പ്രത്യാക്രമണത്തിലൂടെ ഛത്തീസ്ഗഢിന്റെ ആദ്യ ഗോള്‍ നേടാനായി. പിന്നീട്  തുടക്കത്തിലേ ചിതറിപ്പോയ ഛത്തീസ്ഗഢ് ഗോവന്‍ കരുത്തിനെതിരെ  പ്രതിരോധിച്ചു.

കളിയില്‍ ഛത്തീസ്ഗഢ് പരാജയപ്പെട്ടെങ്കിലും നിര്‍ണ്ണായക സമയത്ത്‌ ഗോവയെ കുരുക്കാന്‍   ഛത്തീസ്ഗഢിനു കഴിഞ്ഞു.

ആദ്യപകുതി തീരാന്‍ മിനിറ്റുകള്‍ മാത്രം  ശേഷിക്കെ അവര്‍ക്ക് കിട്ടിയ അവസരം ആദ്യം ഗോവന്‍ ഗോളി മെല്‍റോയ് ഫെര്‍ണാണ്ടസും പിന്നെ ആഞ്ജലോ ബരറ്റോയും തടഞ്ഞു.

മെല്‍റോയ് നീക്കിയ  പന്ത് വസിം രാജ പോസറ്റിലേക്കുതിര്‍ത്തപ്പോള്‍ ബരറ്റോ വിധഗ്ദമായി ഗോവയെ രക്ഷിച്ചു. തുടക്കത്തിലെ ആവേശത്തില്‍ ഛത്തീസ്ഗഢ് ഗോള്‍മേഖലയിലേക്ക് ഓടിക്കയറിയെങ്കിലും ലക്ഷ്യംകാണുന്നതിലെ ദൗര്‍ബല്യം ഗോവയ്ക്ക് തിരിച്ചടിയായി.

മുന്നേറ്റത്തില്‍ മാര്‍കോസ് ഫെര്‍ണാണ്ടസ് നിരന്തര പരാജയമായപ്പോള്‍ പെട്ടെന്ന് ഈ താരത്തെ കോച്ച് ബാബ്ലി മണ്ടേര്‍ക്കര്‍ പിന്‍വലിച്ചു. പകരം ജോസ്‌റ്റോണ്‍ ലൗറെങ്കോ ഇറങ്ങി. ജോ റോഡ്രിഗസ് ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റങ്ങള്‍ എങ്ങുമെത്താതെ അവസാനിച്ചു.

രണ്ടാംപകുതിയില്‍ പക്ഷേ കളി മാറി. ഫ്‌ളഡ്‌ലിറ്റുകള്‍ പൂര്‍ണമായി തെളിഞ്ഞതോടെ ഇരു ഭാഗത്തും മികച്ച നീക്കങ്ങള്‍ കാണാനായി.
മധ്യനിരയില്‍ കൂടുതല്‍ ഒത്തിണക്കം കാണിച്ച ഗോവ അടിക്കുന്നതിലും തടയുന്നതിലും ഒരുപോലെ മികവുകാട്ടി. ഗ്രൂപ്പിലെ ആദ്യജയവും അതുവഴി ഗോവയിലേക്ക് വന്നു.

തിങ്കളാഴ്ച ഹരിയാനയുമായാണ് ഗോവയുടെ അടുത്ത കളി. ഛത്തീസ്ഗഢ് നാളെ ഹരിയാനയെ നേരിടും.

Advertisement