കൊല്ലം: ഇന്നലെ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ക്ലസ്റ്റര്‍ എ മത്സരത്തില്‍ ജാര്‍ഖണ്ഡും ചത്തീസ്ഗഢും സമനിലയില്‍ പിരിഞ്ഞു. ഓരോ ഗോള്‍ വീതം നേടിയാണ് ഇരുവരും സമനില വഴങ്ങിയത്.

കളിയുടെ പതിനെട്ടാം മിനുട്ടില്‍ ചത്തീസ്ഗഢിന് വേണ്ടി ഹര്‍മിന്ദര്‍ സിങ്ങാണ് ആദ്യ ഗോള്‍ നേടിയപ്പോള്‍ രണ്ടാംപകുതിയില്‍  പത്താം മിനിട്ടില്‍ ജാര്‍ഖണ്ഡിനുവേണ്ടി സഞ്ജീവ്കുമാര്‍ സിങ് സമനില ഗോള്‍ നേടി.

5ാം മിനിട്ടില്‍ പവന്‍ദീപ് സിങ് നല്‍കിയ പാസ് ഹര്‍മിന്ദര്‍ സിങ് വയിലേക്ക് എത്തിച്ചെങ്കിലും  ജാര്‍ഖണ്ഡ് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് വിധഗ്ദമായി രക്ഷപ്പെടുത്തി.

Ads By Google

26ാം മിനിട്ടില്‍ മൊഹ്‌രാജ് സിങ്, 42ാം മിനിട്ടില്‍ സോനു മാജി, 45ാം മിനിട്ടില്‍ രാജന്‍ നേഗി എന്നിവരൊക്കെ മികച്ച ഷോട്ടുകളിലൂടെ ജാര്‍ഖണ്ഡ് ഗോള്‍ കീപ്പറെ പരീക്ഷിച്ചുവെങ്കിലും മികച്ച പ്രകടനം ജാര്‍ഖണ്ഡ് പുറത്തെടുത്തു.

രണ്ടാംപകുതിയിലാണ് ജാര്‍ഖണ്ഡ് താരങ്ങള്‍ ചണ്ഡീഗഢ് ഗോള്‍ കീപ്പര്‍ ആദിത്യകുമാറിനെ കാര്യമായി ബുദ്ധിമുട്ടിച്ചത്. 22ാം മിനിട്ടില്‍ പ്രതിരോധനിരയുടെ വീഴ്ചയില്‍നിന്ന്  ജാര്‍ഖണ്ഡിന്റെ ബിശ്വജിത്ത് സര്‍ദാര്‍ എടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതാണ് കളി സമനിലയിലെത്താന്‍ കാരണം.

തൊട്ടടുത്ത മിനിട്ടില്‍ത്തന്നെ ഉജ്ജ്വലമായ ഒരു ക്രോസിലൂടെ ലഭിച്ച അവസരം ഗോളാക്കാന്‍ ജാര്‍ഖണ്ഡിനായില്ല.

മികച്ച പ്രകടനത്തിലൂടെ ജാര്‍ഖണ്ഡിന്റെ ഹര്‍പ്രീത് സിങ് മത്സരത്തില്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ക്ലസ്റ്റര്‍ എയില്‍ ഓരോ മത്സരം ബാക്കിയുള്ള ജാര്‍ഖണ്ഡിനും ചണ്ഡീഗഢിനും  ഇപ്പോള്‍ നാല് പോയിന്റ് വീതമുണ്ട്.