എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ക്ലസ്സര്‍ മത്സരത്തിന് ഇന്ന് തുടക്കം
എഡിറ്റര്‍
Sunday 10th February 2013 4:13pm

കൊല്ലം: സന്തോഷ് ട്രോഫി ക്ലസ്റ്റര്‍ മത്സരത്തിന് ഇന്ന് കൊല്ലത്ത് തുടക്കം. കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കര്‍ണ്ണാടകവും ഹിമാചല്‍ പ്രദേശും ഏറ്റുമുട്ടും. 32 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വ്വഹിക്കും.കൊച്ചിയിലും കൊല്ലത്തുമായി നടക്കുന്ന മത്സരത്തില്‍ കേരളം പന്ത് തട്ടുന്നത് കൊച്ചിയിലാണ്.

ഗ്രൂപ്പ് എയില്‍ ജാര്‍ഖണ്ഡ്, ഗുജറാത്ത്, ചണ്ഡീദഡ്, നാഗാലാന്റ്.  ഗ്രൂപ്പ് ബിയില്‍ കര്‍ണ്ണാടക, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, ബീഹാര്‍, ദാമന്‍ദിയു എന്നിങ്ങനെയാണ്.

Ads By Google

ഇന്ന് മുതല്‍ 18 വരെ യാണ് ക്ലസ്റ്റര്‍ മത്സരങ്ങള്‍ നടക്കുക. ക്വാര്‍ട്ടര്‍ ലീഗ് മത്സരങ്ങള്‍ 21 മുതലാണ് നടക്കുക.  കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റുകളായ കേരളം നേരിട്ട് ക്വാര്‍ട്ടര്‍  ലീഗില്‍ എത്തുന്നതിനാല്‍ കൊല്ലത്ത് കേരളത്തിന്റെ മത്സരങ്ങളില്ല.

ഓരോ ക്ലസ്റ്ററിലും ഓരോ ടീമുകള്‍ ക്ലസ്റ്ററിലേക്ക് പോകും. നാല് ഗ്രൂപ്പുകളിലായാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുക

ഓരോ ക്വാര്‍ട്ടറിലേയും വിജയികള്‍ സെമി ഫൈനലിലെത്തും. 27, 28 തിയ്യതികളിലാണ് സെമിഫൈന്‍ നടക്കുക. അടുത്തമാസം 3 നാണ് ഫൈനല്‍.

Advertisement