മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന്റെ ആദ്യ എതിരാളി ജമ്മു കാശ്മീര്‍. കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗിലെ ഗ്രൂപ്പ് സിയില്‍ ഫിബ്രവരി 21നാണ് കേരള ടീം കാശ്മീരിനെ നേരിടുന്നത്.

Ads By Google

Subscribe Us:

ആദ്യമത്സരത്തില്‍ രാജസ്ഥാനെ 3-1ന് കീഴടക്കിയ കശ്മീരിന് രണ്ടു മത്സരത്തില്‍ നിന്ന് ആറു പോയന്റായി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടക്കുന്ന യോഗ്യതാറൗണ്ട് മല്‍സരത്തിലെ ക്ലസ്റ്റര്‍ സിയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കുറിച്ചാണ് കശ്മീര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

ഒപ്പത്തിനൊപ്പം പൊരുതിയ അസമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് കശ്മീര്‍ ക്ലസ്റ്റര്‍ സിയില്‍ രണ്ടാമത്തെ വിജയം നേടിയത്.

ക്ലസ്റ്ററിലെ നാലാമത്തെ ടീമായ ആന്‍ഡമാന്‍ നിക്കോബാര്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറിയതിനെത്തുടര്‍ന്നാണ് രണ്ടാമത്തെ വിജയത്തോടെ കശ്മീര്‍ യോഗ്യത ഉറപ്പാക്കിയത്. ക്ലസ്റ്റര്‍ സിയിലെ അവസാന മത്സരത്തില്‍ അസം രാജസ്ഥാനെ നേരിടും.

വാരാണസിയില്‍ നടക്കുന്ന ക്ലസ്റ്റര്‍ ഡി മല്‍സരത്തില്‍ സിക്കിംമധ്യപ്രദേശ് മല്‍സരവും ത്രിപുര പോണ്ടിച്ചേരി മല്‍സരവും 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിഞ്ഞു.