എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫി; 7 താരങ്ങളെ ഒഴിവാക്കി
എഡിറ്റര്‍
Thursday 31st January 2013 12:15am

കോഴിക്കോട്: സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് ഒരുങ്ങുന്ന കേരള ടീം ക്യാമ്പില്‍ നിന്ന് ഏഴ് താരങ്ങളെക്കൂടി ഒഴിവാക്കി. രണ്ടാം ഘട്ടത്തില്‍ നടത്തിയ എലിമേനേഷന്‍ റൗണ്ടിലാണ് താരങ്ങളെ ഒഴിവാക്കിയത്.

Ads By Google

ഗോള്‍ കീപ്പര്‍മാരായ ശ്രീരാജ് (കെ.എസ്.ഇ.ബി) സബീഷ് (ജോസ്‌കോ), പ്രതിരോധ നിരക്കാരായ മുഹമ്മദ് ഷെരീഫ്, സാദിഖലി (കേരള പോലീസ്)

ജിബിന്‍ സി. ചെറിയാന്‍ (കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്) സുധീഷ് (ജോസ്‌കോ), മുന്നേറ്റനിരക്കാരനായ അനില്‍കുമാര്‍ (ഈഗിള്‍സ്) എന്നിവരെയാണ് ഒഴിവാക്കിയത്.  ആദ്യ ഘട്ടത്തില്‍ 11 പേരെ ഒഴിവാക്കിയിരുന്നു.

ഇനി 27 താരങ്ങളാണ് ടീമില്‍ ഉള്ളത്. ഇനി നടക്കുന്ന പരിശീലന മത്സരങ്ങള്‍ക്ക് ശേഷം ഇവരില്‍ നിന്ന് മത്സരത്തിനായുള്ള 22 അംഗ ടീമിനെ തിരഞ്ഞെടുക്കുംയ

തിരുവനന്തപുരത്ത് നടക്കുന്ന ക്യാമ്പ് ഫിബ്രവരി അഞ്ചിന് കൊച്ചിയിലേക്ക് മാറ്റും. ടീം കെ.എസ്.ഇ.ബി, എസ്.ബി.ടി. ടീമുകളുമായി പരിശീലന മത്സരം കളിച്ച് വിജയിച്ചിട്ടുണ്ട്.

Advertisement