കൊച്ചി: 64 ാമത് സന്തോഷ് ട്രോഫിക്കുള്ള 20 അംഗ കേരളടീമിനെ പ്രഖ്യാപിച്ചു. ബിജേഷ് ബെന്‍ ആണ് ടീം ക്യാപ്റ്റന്‍. മെയ് അഞ്ചുമുതല്‍ അസമിലാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. കൊച്ചിയിലെ ഫാക്ട് മൈതാനത്ത് ടീമിന്റെ പരിശീലനം പുരോഗമിക്കുകയാണ്.

സെന്‍ട്രല്‍ എക്‌സൈസ് താരമാണ് ബിജേഷ്. ടീമില്‍ പന്ത്രണ്ടു പുതുമുഖങ്ങളുണ്ട്. 38 അംഗ പട്ടികയില്‍ നിന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. മുന്‍ സന്തോഷ് ട്രോഫി താരവും ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ കോച്ചുമായ എം.രാജിവ് കുമാറായിരിക്കും ടീമിന്റെ പരിശീലകന്‍.

കേരള ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ വിമാനത്തിലായിരിക്കും ടീം അസമിലേക്ക് യാത്ര തിരിക്കുക. 35 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ സെമിഫൈനലിസ്റ്റുകളായ വെസ്റ്റ് ബംഗാള്‍, പഞ്ചാബ്, തമിഴ്‌നാട്, ഗോവ എന്നിവ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മേയ് ആറിന് ജമ്മു കശ്മീരുമായിട്ടാണ് കേരളത്തിന്റെ ആദ്യ മല്‍സരം.