കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത 10 ഗോളുകള്‍ക്കാണ് കേരളം ഹിമാചലിനെ അടിയറവ് പറയിച്ചത്. ഒ.ജെ ജാവേദ് ഹാട്രിക് നേടി. 12 ാം മിനിറ്റില്‍ ജാവേദാണ് ആദ്യം വല ചലിപ്പിച്ചത്. എം.പി സക്കീറും രാജേഷും രണ്ട് ഗോളുകള്‍ വീതം നേടി. മാര്‍ട്ടിന്‍ ജോസഫ്, കെ.പി സുബൈര്‍, ബിജേഷ് ബെന്‍ എന്നിവരും കേരളത്തിന് വേണ്ടി ഗോളുകള്‍ നേടി. ആദ്യ മത്സരത്തില്‍ കേരളം ഉത്തരാഖണ്ഡിനെ 3- 1ന് തോല്‍പ്പിച്ചിരുന്നു.