എഡിറ്റര്‍
എഡിറ്റര്‍
സിനിമയില്‍ സ്ഥാനം നേടി, ഇനി സന്തോഷ് പണ്ഡിറ്റ് നോവലെഴുത്തിലേക്ക്
എഡിറ്റര്‍
Thursday 28th June 2012 11:30am

മലയാള സിനിമയിലെ സകലകലാ വല്ലഭന്‍ സന്തോഷ് പണ്ഡിറ്റ് ഇനി സാഹിത്യ രംഗത്തേക്ക്. മംഗളം വാരികയിലൂടെ തന്റെ സാഹിത്യ ജീവിതത്തിന് തുടക്കമിടാനാണ് പണ്ഡിറ്റ് ഒരുങ്ങുന്നത്.

നീലിമ നല്ല കുട്ടിയാണ് എന്നാണ് സന്തോഷ് തന്റെ ആദ്യ നോവലിന്‌ പേരിട്ടിരിക്കുന്നത്. നോവല്‍ അടുത്തമാസം മുതല്‍ മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങുമെന്നാണറിയുന്നത്.

കുടുംബ കഥയാണ് സന്തോഷ് ഒരുക്കിയിരിക്കുന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ സന്തോഷ് നോവല്‍ പൂര്‍ത്തിയാക്കിയിരുന്നു. പ്രസിദ്ധീകരിക്കാനായി പലരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. എന്നാലിപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ നോവലിനെക്കുറിച്ചറിഞ്ഞ മംഗളം വാരിക അദ്ദേഹത്തെ അങ്ങോട്ട് സമീപിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

മംഗളത്തിന് പൂര്‍ണമായി ഇടപെടല്‍ നടത്താമെന്ന നിബന്ധനയിലാണ് പണ്ഡിറ്റിന്റെ നോവല്‍ വാരിക വാങ്ങുന്നത്. സിനിമയെയും എഴുത്തിനെയും ഒരുപോലെ കൊണ്ടുപോകുന്ന സന്തോഷ് പണ്ഡിറ്റ് തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍.

രണ്ടാമത്തെ ചിത്രം സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് ഉടന്‍ തിയ്യേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. അതിനായുള്ള ശ്രമങ്ങള്‍ പണ്ഡിറ്റ് ആരംഭിച്ചു കഴിഞ്ഞു.

Advertisement