തലയില്‍ മുണ്ടിട്ട് ഷക്കീല പടം കാണാന്‍ പോകുന്നവരാണ് നമ്മുടെ ബുദ്ധിജീവികളെന്ന് സന്തോഷ് പണ്ഡിറ്റ്. തന്നോടുള്ള അസൂയയില്‍ നിന്നാണ് തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ വരുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കെവാര്‍ത്തയ്ക്കുനല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇങ്ങനെ പറഞ്ഞത്.

‘ തന്നെ വിമര്‍ശിക്കുന്ന ബുദ്ധിജീവികള്‍ പ്രണയം, ആദാമിന്റെ മകന്‍ അബു എന്നിങ്ങനെയുള്ള നല്ല സിനിമകള്‍ കാണാറുണ്ടോ? ഒരിക്കലുമില്ല. ‘ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

മലയാള സിനിമയില്‍ ചലനം സൃഷ്ടിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. ‘ ഇപ്പോള്‍ പലരും പുതുമുഖങ്ങളെ വെച്ച് പുതിയ പ്രമേയങ്ങള്‍ സിനിമയാക്കുന്നു. അവര്‍ക്ക് അതിനുള്ള ധൈര്യം കിട്ടിയതിനു കാരണം ഞാന്‍ തന്നെയാണ്. കൂടാതെ പല നിര്‍മ്മാതാക്കളും ചിലവിന്റെ വൗച്ചര്‍ താരങ്ങളോടും സംവിധായകരോടും ആവശ്യപ്പെടാനും തുടങ്ങിയിട്ടുണ്ട്. ഞാന്‍ ചിലവു ചുരുക്കി സിനിമയെടുത്തത് മാതൃകയാക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. ‘ പണ്ഡിറ്റ് പറഞ്ഞു.

സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന ചിത്രത്തിന്റെ ജോലികളിലാണ് സന്തോഷ് പണ്ഡിറ്റിപ്പോള്‍. ഈ ചിത്രം റിലീസ് ചെയ്താല്‍ മിനിമോളുടെ അച്ഛന്‍ എന്ന ചിത്രം ചെയ്യുമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.