എഡിറ്റര്‍
എഡിറ്റര്‍
മാലിന്യത്തിനെതിരെ പോരാടാന്‍ സന്തോഷ് പണ്ഡിറ്റിന്റെ ചിരഞ്ജീവി ഐ.പി.എസ്
എഡിറ്റര്‍
Thursday 22nd November 2012 12:08pm

നാട്ടില്‍ കുമിഞ്ഞ് കൂടിക്കിടക്കുന്ന മാലിന്യത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ സന്തോഷ് പണ്ഡിറ്റിന്റെ ചിരഞ്ജീവി ഐ.പി.എസ് വരുന്നു. ഷൈബിന്‍ സംവിധാനം ചെയ്യുന്ന ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വീഡിയോ ആല്‍ബമായ കോമിക് ബോയ്‌സിലാണ് ഐ.പി.എസ് ഓഫീസറായി സന്തോഷ് പണ്ഡിറ്റ് എത്തുന്നത്.

Ads By Google

മാലിന്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പോലീസ് ഓഫീസറാണെങ്കിലും യൂണിഫോമിന് മുകളില്‍ തന്റെ ട്രേഡ് മാര്‍ക്കായ സ്യൂട്ട് ഇടാന്‍ സന്തോഷ് മറന്നിട്ടില്ല. ആല്‍ബത്തിലെ വേസ്റ്റ് വേസ്റ്റ് എന്ന് തുടങ്ങുന്ന ഗാനം യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ആല്‍ബത്തില്‍ സന്തോഷ് പണ്ഡിറ്റിനൊപ്പം നമ്മുടെ അയ്യപ്പ ബൈജുവും എത്തുന്നുണ്ട്. തോമസ് തോപ്പില്‍ക്കുടിയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ പണ്ഡിറ്റിന്റെ പഞ്ച് ഡയലോഗുകളും ഉണ്ട്. എന്നാല്‍ ആരാധകരെ നിരാശരാക്കുന്ന ഒരു വാര്‍ത്ത പണ്ഡിറ്റ് ചിത്രത്തില്‍ പാടുന്നില്ല എന്നതാണ്.

Advertisement