Categories

Headlines

‘പണ്ഡിറ്റ് മാസല്ല മരണമാസാണ്’; സമൂഹം അയിത്തം കല്‍പ്പിച്ച ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ കുരുന്നുകള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി ‘സൂപ്പര്‍’ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, വീഡിയോ


പാലക്കാട്: ജാതീ വിവേചനത്തിന്റേയും വികസനം ഇല്ലായ്മയുടേയും പേരില്‍ ചിലര്‍ അയിത്തം കല്‍പ്പിച്ച പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാനെത്തി സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എത്തി. കോളനിയ്ക്ക് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കാനാണ് എത്തിയതെന്നും ഭാവിയിലും സഹായങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നും സന്ദര്‍ശനത്തിന് ശേഷം താരം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘അവിടുത്തെ ജനങ്ങള്‍ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ചോര്‍ച്ചയുള്ള വീടുകളിലാണ് ജീവിക്കുന്നത്. എനിക്കു കൂടുതലായ് ഒന്നും ചെയ്യുവാന്‍ പറ്റിയില്ല. കുറച്ചു ദിവസത്തക്കുള്ള ആഹാര സാധനങ്ങളും സ്‌കൂള്‍ കുട്ടികള്‍ക്കായി ബുക്കുകളും ഫീസ് നല്‍കാന്‍ വേണ്ട സഹായവും നല്‍കുകയല്ലാതെ’. പണ്ഡിറ്റ് പറയുന്നു.


Also Read: ഹ്രസ്വ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി സാനിയ മിര്‍സയുടെ അടിവസ്ത്രം കാണുന്ന ചിത്രം പോസ്റ്റ് ചെയ്ത് രാം ഗോപാല്‍ വര്‍മ്മ; സംവിധായകന്റെ ഇരട്ടത്താപ്പെന്നും രാജ്യത്തിന്റെ അഭിമാന താരത്തെ അപമാനിച്ചെന്നും സോഷ്യല്‍ മീഡിയ


‘അറുന്നൂറോളം ആളുകള്‍ക്ക് കുറച്ച് സഹായം ചെയ്യാമെന്ന് കരുതിയാണ് വന്നത്. എന്റെ അമ്മ പറഞ്ഞ ഒരു കാര്യം ഉണ്ട്, ഒരു സ്ഥലത്ത് അന്ധകാരം ഉണ്ടെങ്കില്‍ അത് ആരുണ്ടാക്കി, അത് എങ്ങനെ വന്നു, അതിന്റെ ബുദ്ധിമുട്ട് എന്താണ് എന്നൊക്കെ ചിന്തിക്കാതെ അവിടെ ഒരു മെഴുകുതിരി എങ്കിലും കത്തിച്ചാല്‍ കുറച്ചു പേര്‍ക്കെങ്കിലും വെളിച്ചമാകുമെന്ന്.’ സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പോന്‍സര്‍മാരെ കണ്ടെത്താമെന്ന് വാക്കു കൊടുത്തുവെന്നും കുറച്ചു ആഴ്ചക്കു ശേഷം വീണ്ടും കൂടുതല്‍ സഹായങ്ങളുമായ് ചെല്ലുവാന്‍ ആലോചിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ ലഭിച്ച പ്രതിഫലത്തിന്റെ പാതി ഭാഗവും അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴ് സിനിമയിലെ പ്രതിഫലവും കൊണ്ടാണ് അദ്ദേഹം കോളനിയിലെ പാവപ്പെട്ടവരെ സഹായിച്ചത്.

Tagged with: