എഡിറ്റര്‍
എഡിറ്റര്‍
‘എന്തിനാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കൊപ്പം സ്വന്തം ചിത്രം പോസ്റ്റു ചെയ്യുന്നത്? പാട്ടില്‍ നായികമാര്‍ക്ക് ഫുള്‍ ഡ്രസ് നല്‍കിക്കൂടെ?’; വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടികളുമായി സന്തേഷ് പണ്ഡിറ്റ്
എഡിറ്റര്‍
Friday 16th June 2017 7:13pm

 

കോഴിക്കോട്: വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമായി സംവിധായകനും നടനുമെല്ലാമായ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. രസകരവും കുറിക്ക് കൊള്ളുന്നതുമായ മറുപടികളാണ് സന്തോഷിന്റേത്.

തന്റെ പുതിയ ചിത്രത്തിലെ പാട്ടിന്റെ യൂട്യൂബ് ലിങ്കിനു ശേഷം ചിലരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയാണ് താന്‍ എന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എഫ്.ബി പോസ്റ്റിന്റെ കൂടെ എന്തിനാണ് തന്റെ ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നത് എന്ന ചോദ്യത്തിനാണ് സന്തോഷ് ആദ്യം മറുപടി നില്‍കുന്നത്. ‘എനിക്ക് ഇഷ്ടമുണ്ടായിട്ട്’ എന്നാണ് ഈ ചോദ്യത്തിന് സന്തോഷിന്റെ മറുപടി.


Also Read: പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരായ സമരത്തില്‍ പ്രതിഷേധക്കാര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം; യുവാവിന്റെ വൃഷ്ണം തകര്‍ത്തു


ക്രിക്കറ്റ്, രാഷ്ട്രീയം, ഇന്ത്യ-ചൈന പ്രശ്‌നങ്ങള്‍, പ്രണയം, ആരോഗ്യം, നിയമം തുടങ്ങി വൈവിധ്യമായ വിഷയങ്ങളിലാണ് താന്‍ പോസ്റ്റുകള്‍ ഇടാറുള്ളത്. ഇതില്‍ എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടാകണമെന്നില്ല. അപ്പോള്‍ അതിനൊപ്പം ‘സൂപ്പര്‍’ ചിത്രങ്ങള്‍ കൂടി ഉണ്ടായാല്‍ വിഷയം രസകരമാകുമെന്നും മേലില്‍ ഇക്കാര്യം ചോദിച്ച് ആരും കമന്റ് ഇടരുതെന്നും സന്തോഷം പറയുന്നു. ഇനി മുന്നറിയിപ്പ് അവഗണിച്ച് ആരെങ്കിലും വീണ്ടും ചോദിച്ചാലോ? അപ്പോള്‍ താന്‍ ചിരിക്കുമെന്നും ‘കൂളാ’യി മറുപടി നല്‍കുമെന്നും സന്തോഷ് കൂട്ടിച്ചേര്‍ക്കുന്നു.

മറ്റ് ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ:

ചോദ്യം: പാട്ടുകളില്‍ നായികമാര്‍ക്ക് കൂടുതല്‍ വസ്ത്രങ്ങള്‍ (ഫുള്‍ ഡ്രസ്) നല്‍കിക്കൂടെ?

ഉത്തരം: സൗകര്യമില്ല. നായികമാര്‍ ഫുള്‍ ഡ്രസ് ഉപയോഗിക്കുമ്പോള്‍ പലരും പാട്ടുകള്‍ കാണുന്നില്ല. റേറ്റിംഗ് കുറയുന്നു. എനിക്ക് ഇത് ബിസിനസ് ആണ്. പിന്നെ നായികമാര്‍ ഫുള്‍ ഡ്രസ് ധരിച്ചപ്പോള്‍ ശരാശരി മാത്രമാണ് കാഴ്ചക്കാരുടെ എണ്ണം. നായികമാര്‍ ഫുള്‍ ഡ്രസ് ഇടുന്ന പാട്ടുകള്‍ നിങ്ങള്‍ കണ്ട് സൂപ്പര്‍ മെഗാ ഹിറ്റ് ആക്കി തന്നാല്‍ ഭാവിയില്‍ അത് തന്നെ പ്രതീക്ഷിക്കാം. അല്ലെങ്കില്‍ നിലവിലെ അവസ്ഥ തുടരും.

ചോദ്യം: വല്ല ചാന്‍സും ഉണ്ടോ?

ഉത്തരം: നിലവിലെ ഓഡിഷന്‍ മുഴുവനായിട്ടില്ല. എങ്കിലും ഇന്‍ബോക്‌സിലേക്ക് ബയോഡാറ്റയും ചിത്രങ്ങളും അയയ്ക്കുക. വല്ല ചാന്‍സും വന്നാല്‍ പറയാം.


Don’t Miss: ‘ക്രൂരത പാടില്ലാത്തത് കന്നുകാലികളോട് മാത്രമോ?’; തടി വലിക്കാന്‍ കഷ്ടപ്പെടുന്ന ആനയുടെ വീഡിയോ ആരുടേയും കരളലിയിക്കുന്നത്


ചോദ്യം: അടുത്ത ടി.വി പരിപാടി?

ഉത്തരം: റണ്‍ ബേബി റണ്‍. ജൂണ്‍ 24-ന് ഏഷ്യാനെറ്റ് പ്ലസില്‍ വൈകീട്ട് 7:30-ന്.

ചോദ്യം: ‘ഉരുക്കു സതീശന്‍’ എപ്പോഴാണ് റിലീസ്?

ഉത്തരം: മമ്മൂക്കയുടെ കൂടെയുള്ള ചിത്രം, തമിഴ്, ഹിന്ദി ചിത്രങ്ങള്‍, ഒരു സീരിയല്‍, യുവനടനൊപ്പമുള്ള പുതിയ ചിത്രം എന്നിവ വന്നതിനാല്‍ ഉരുക്കു സതീശന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം നീട്ടി വെച്ചിരിക്കുകയാണ്. പാട്ടുകള്‍ ചിത്രീകരിക്കാന്‍ രാജസ്ഥാനിലും കര്‍ണ്ണാടകയിലും പോണം. ഒക്ടോബറില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ചോദ്യം: 9947725911 എന്ന നമ്പറില്‍ ഫോണ്‍ ചെയ്തിട്ട് എന്താണ് എടുക്കാത്തത്?

ഉത്തരം: ആയിരക്കണക്കിന് ഫോണുകള്‍ വരുന്നു. ഷൂട്ടിംഗ്, സ്റ്റുഡിയോ ഉദ്ഘാടനം, എല്ലാമായി ഫുള്‍ ടൈം ബിസിയാണ് ഭായ്. ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റ് ഇടുക. മറുപടി തരാം. പോരെ? വളരെ അര്‍ജന്റ് ആണെങ്കില്‍ carnival5555@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് വിവരങ്ങള്‍ അയയ്ക്കുക.


Also Read: ലക്ഷ്യം ഹിന്ദുമത സംരക്ഷണവും ലൗ ജിഹാദിനെ പ്രതിരോധിക്കലും; സ്‌കൂള്‍കുട്ടികള്‍ക്ക് ആയുധപരിശീലനം നല്‍കുന്ന ബജ്‌രംഗ്ദളും വി.എച്ച്.പിയും; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട് ഫസ്റ്റ് പോസ്റ്റ്


തന്റെ പുതിയ ചിത്രത്തിലെ പഞ്ച് ഡയലോഗായ ‘നീ പറയും..ഞാന്‍ ചെയ്യും…ഉരുക്കെടാ….’ എന്ന് പറഞ്ഞ് പാട്ടിന്റെ ലിങ്ക് ഒന്നു കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Dear Facebook family,
I am clearing some doubts of my members…
1) fb post കൂടെ എന്‌ടെ photos എന്തീനാണ് post ചെയ്യുന്നത് എന്ന് ചിലര്‍ക്ക്
സംശയം …..
ഉത്തരം….എനിക്കു ഇഷ്ടമുണ്ടായിട്ട്…പിന്നെ പലപ്പോഴുംvariety subjects
ആണ് discuss ചെയ്യുന്നത്…eg…cricket, politics, Ind China issues,
Love tips,health tips, Law tips etc etc….ഇത് എല്ലാ members
ഒരു പോലെ like or interest ഉണ്ടാകണം എന്നില്ല…അപ്പോള്‍
അതിനോടൊപ്പം super pic കൂടി ഉണ്ടായാല്‍ subject interest
ഇല്ലാത്തവര്‍ക്കും രസിക്കാം….so മേലില്‍ ഇത് പോലുള്ള
കാരൃം ചോദിച്ച് ആരും comment ഇടരുത് . ഈ warning
അവഗണിച്ച് ആരെന്കിലും ചോദിച്ചാല്‍ …..ഞാന്‍ ചിരിക്കും..
കൂളായ് മറുപടിയും തരും…
ചോദൃം:- നായികമാര്‍ക്ക് songs സമയം full dress കൊടുത്തൂടെ..?
ഉത്തരം:- സൗകരൃമില്ല…നായികമാര്‍ full dress ഉപയോഗിക്കുമ്പോള്‍
പലരും songs കാണുന്നില്ല ..rating കുറയുന്നു…എനിക്കിത്
Business ആണ്…പിന്നെ heroines full dress ധരിച്ചപ്പോള്‍
പലപ്പോഴും average viewers ആണ്…eg….ദേവി….sreedevi,
Malar manjule . songs in Tintumon Enna Kodeeswaran…
Thankappon Chirakoly. …Hemanda Chandrikayil……song in
Neelima Nalla Kuttyanu Vs Chiranjeevi IPS……
Sundhary Ayoru Poorna Chandrika …Urukku Satheesan…
So heroines full dress ഇടുന്ന songs നിങ്ങള്‍ കണ്ട് super
Mega hit ആക്കി തന്നാല്‍ ഭാവിയില്‍ അതു തന്നെ expect
ചെയ്യാം….അല്ലെന്കില്‍ നിലവിലെ അവസ്ഥ തുടരും..
ചോദൃം……..വല്ല chance ഉണ്ടോ ?


സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രത്തിലെ ഗാനം കാണാം:


ഉത്തരം:- നിലവില്‍ 2011 ലെ audition list complete ആയിട്ടില്ല….
എന്കിലും inbox ലേക്ക് biodata with pic വിടുകാ…വല്ല
Chance വന്നാല്‍ പറയാം..
ചോദൃം:- next TV pgm ?
ഉത്തരം:- jun 24 Asianet Plus 7:30 pm nu…..Run Baby Run…
ചോദൃം:- Urukku Satheesan….എപ്പോഴാണ് release ?
ഉത്തരം:- മമ്മൂക്കയുടെ work, new Tamil+Hindi film shooting,
ഒരു serial , യുവ നടനോടൊപ്പം ഉള്ള new film ഇവ വന്നതിനാല്‍
Urukku Satheesan….last schedule shooting pending anu…
Songs ചെയ്യുവാന്‍ Rajasthan, Karnataka പോകണം..
വീണ്ടും തലമുടി മൊട്ട അടിക്കേണം…. So its releasing is now
Planning in October….
ചോദൃം:- 9947725911 ല്‍ phone ചെയ്തിട്ടു എന്താണ് എടുക്കാത്തത് ?
ഉത്തരം:- 1000 കണക്കിനു call വരുന്നു.. ഞാന്‍. Shooting, studio
Inauguration ആയി full time busy ആണ് ഭായ്…Facebook
Post അടിയില്‍ comment ഇടുകാ…reply തരാം….പോരെ…
Very Urgent ആണന്കില്‍ …my email carnival5555 @gmail.com
Details വിടുകാ….
Thank u for your great support..by..Santhosh Pandit…
നീ പറയും..ഞാന്‍ ചെയ്യും …ഉരുക്കെടാ……..
Pl watch and share Urukku Satheesan song in YouTube… Click the link..

Advertisement