എഡിറ്റര്‍
എഡിറ്റര്‍
മംഗളത്തിന്റേത് പോസിറ്റീവ് സമീപനം; മറ്റു മാധ്യമങ്ങള്‍ ഏറ്റു പറച്ചിലുകള്‍ തുടരണം അല്ലെങ്കില്‍ ആവര്‍ത്തിക്കാതിരാക്കാന്‍ ശ്രമിക്കുമെന്നെങ്കിലും പറയണം:സന്തോഷ് പണ്ഡിറ്റ്
എഡിറ്റര്‍
Friday 31st March 2017 3:15pm

 

കോഴിക്കോട്: വിവാദ ഫോണ്‍കോള്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മംഗളം മാപ്പുറഞ്ഞത് പോസിറ്റീവ് സമീപനമാണെന്ന് സന്തോഷ് ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. മംഗളത്തിന് പുറമേ മലയാളത്തില്‍ ഇനിയും മാപ്പ് പറച്ചിലുകള്‍ ഉണ്ടാകാനുണ്ടെന്നും പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.


Also read  കളിക്കിടെ താരങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; പാക് താരം അഹമ്മദ് ഷെഹ്‌സാദിന്റെ കഴുത്തിന് ഗുരുതര പരുക്ക്; അബോധാവസ്ഥയിലായ താരത്തെ ആശുപത്രിയിലേക്ക് മാറ്റി, വീഡിയോ 


മാപ്പ് പറച്ചിലുകള്‍ ഇനിയും പോരട്ടെ എന്നു പറഞ്ഞ് കൊണ്ടാണ് പണ്ഡിറ്റ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. മംഗളത്തിന്റെ കുറ്റം ഏറ്റു പറയല്‍ പോസിറ്റീവ് സമീപനം തന്നെയാണെന്ന് പറഞ്ഞ താരം ഇനിയും ഒരുപാട് മാപ്പ് പറച്ചിലുകള്‍ ഉണ്ടാകാനുണ്ടെന്നും പോസ്റ്റിലൂടെ പറയുന്നു.

ശശീന്ദ്രനെ കുടുക്കിയ ഫോണ്‍ കോള്‍ വിവാദത്തെ ഐസ്‌ക്രീം പാര്‍ലര്‍ കേസുമായാണ് പണ്ഡിറ്റ് താരതമ്യം ചെയ്യുന്നതെന്നതും ശ്രദ്ധ യേമായ കാര്യമാണ്. നാലു കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങള്‍ എന്നു മാപ്പ് പറയുമെന്ന് പണ്ഡിറ്റ് ചോദിക്കുന്നത്.

1. മറിയം റഷീദയെ ഉപയോഗിച്ച് കരുണാകരനെ അധികാരത്തില്‍ നിന്നു താഴെയിറക്കുകയും നംബി നാരായണന്‍ അടക്കമുള്ള ശാസ്ത്രജ്ഞരുടെ കരിയര്‍ നശിപ്പിക്കുകയും ചെയ്ത മീഡിയ എന്നു മാപ്പ് പറയും..?

2. പി കെ കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയ തന്ത്രജ്ഞനെ ഇല്ലായ്മ ചെയ്യാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ ചാനലുകള്‍ എന്നു മാപ്പ് പറയും..?

3. മുന്‍മന്ത്രിയെ വശീകരിച്ച് സ്വന്തം ഫ്‌ലാറ്റില്‍ എത്തിച്ച് ഉഭയസമ്മത പ്രകാരം ലൈഗിക കൃത്യം നടത്തി സി സി ടി വി ക്യാമറയില്‍ പകര്‍ത്തി നല്‍കിയ വിഡിയോ ഏറ്റെടുത്ത് ബ്രേക്കിംഗ് ന്യൂസ് നല്‍കിയ ചാനലുകള്‍ എന്ന് മാപ്പ് പറയും…?

4. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അശ്ലീല സി ഡി കണ്ടെത്താനാണെന്നും പറഞ്ഞ് ഒ ബി വാനും എടുത്ത് കോയംമ്പത്തൂര്‍ വരെ ഓടുന്നത് ലൈവ് കാണിച്ച ചാനലുകള്‍ എന്ന് മാപ്പ് പറയും..? എന്നിങ്ങനെയാണ് സന്തോഷിന്റെ ചോദ്യങ്ങള്‍.

മാപ്പ് പറഞ്ഞില്ലെങ്കിലും വേണ്ടില്ല ഇനി ഇങ്ങനെ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും എന്ന ഒരു വാക്കെങ്കിലും പറയുമോ എന്നും ചോദിക്കുന്ന പണ്ഡിറ്റ്. മീഡിയകളില്‍ റേറ്റിങ്ങിന് വേണ്ടി ചെയ്യുന്ന മൂന്നാതരം ഏര്‍പ്പാടുകളണിതെന്നും എല്ലാ മാധ്യമങ്ങള്‍ക്കും സിനിമകള്‍ക്കെന്ന പോലെ സെന്‍സറിങ് വേണമെന്നാണ് തന്റെ അഭിപ്രായം എന്നും പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മാപ്പ് ഇനിയും പോരട്ടെ…അവസാനം മംഗളം മാപ്പ് പറഞ്ഞു. സ്വയം ഏറ്റുപറച്ചില്‍ ഒരു പോസിറ്റീവ് സമീപനം തന്നെയാണു.
ഇനി മറിയം റഷീദയെ ഉപയോഗിച്ച് ശ്രീമാന്‍ കരുണാകരനെ അധികാരത്തില്‍ നിന്നു താഴെയിറക്കുകയും നംബി നാരായണന്‍ അടക്കമുള്ള ശാസ്ത്രജ്ഞരുടെ കരിയര്‍ നശിപ്പ്പിക്കുകയും ചെയ്ത medias എന്നു മാപ്പ് പറയും..?
പി കെ കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയ തന്ത്രജ്ഞനെ ഇല്ലായ്മ ചെയ്യാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ channels എന്നു മാപ്പ് പറയും..?
മുന്‍മന്ത്രിയെ വശീകരിച്ച് സ്വന്തം ഫ്‌ലാറ്റില്‍ എത്തിച്ച് ഉഭയസമ്മത പ്രകാരം ലൈഗിക കൃത്യം നടത്തി സി സി ടി വി ക്യാമറയില്‍ പകര്‍ത്തി നല്‍കിയ വിഡിയോ ഏറ്റെടുത്ത് ബ്രേക്കിംഗ് ന്യൂസ് നല്‍കിയ channels എന്ന് മാപ്പ് പറയും…?
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അശ്ലീല സി ഡി കണ്ടെത്താനാണെന്നും പറഞ്ഞ് ഒ ബി വാനും എടുത്ത് കോയംബുത്തൂര്‍ വരെ ഓടുന്നത് ലൈവ് കാണിച channels എന്ന് മാപ്പ് പറയും..?
വേണ്ട…..Channels and full media ഇനി ഇങ്ങനെ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും എന്ന ഒരു വാക്കെങ്കിലും പറയുമോ…? I think all these types of nonsence and third rate news will repeat again and again for ..Rating..purpose. .very shame.
All Channel News and Programs Need Censoring like Films…are U agreeing with me ? Comment your views please…
Good Morning…. By…Santhosh Pandit…

Advertisement