ഡി4 ഡാന്‍സ് വേദിയില്‍ തന്നെ അപമാനിച്ച കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍ക്ക് കിടിലന്‍ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. മോനേ മഹാനായ പ്രസന്ന കുട്ടാ ഏലൂര്‍ ജോര്‍ജ് ആകരുത് എന്ന് പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് മറുപടി പറഞ്ഞു തുടങ്ങുന്നത്.

എന്തോ ജനിച്ചപ്പോള്‍…ദൈവം എനിക്ക് ഇത്രയും സൗന്ദര്യമേ തന്നുള്ളൂ. അത് എന്റെ കുറ്റമല്ല. എല്ലാവര്‍ക്കും തന്നെപ്പോലെ ഋത്വിക് റോഷന്‍ ആകുവാന്‍ പറ്റുമോയെന്നും പണ്ഡിറ്റ് ചോദിക്കുന്നു.

എന്തായാലും ചത്തു മണ്ണടിഞ്ഞാല്‍ സുന്ദരകുട്ടപ്പനെന്ന് സ്വയം അഹങ്കരിക്കുന്ന നീയും ഞാനും ഒക്കെ ഒരുപിടി മണ്ണാ..ഒരുപിടി ചാരമാണ്…
ചത്താല്‍ എന്റെയും നിന്റേയും ഒക്കെ പേരൊന്നാ ഡെഡ് ബോഡി.- സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഏതായാലും പ്രസന്ന ഇങ്ങനെ ഒരുത്തന്‍ ഈ കേരളത്തില്‍ ജീവിച്ചിരിക്കുന്നു എന്ന് എല്ലാവരും അറിഞ്ഞു…അതൊരു നേട്ടമാണേ..എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

കപ്പല്‍ തിന്നുന്ന സ്രാവിനെ നോക്കി തുപ്പല്‍ തിന്നുന്ന പരല്‍ മീനുകള്‍ വാ പൊളിച്ചിട്ടു കാര്യമില്ല.- സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മോനെ ‘ മഹാനായ ‘  പ്രസന്ന കുട്ടാ….
ഏലൂര്‍ ജോര്‍ജ് ആകരുത്…
എന്തോ എനിക്കു ജനിച്ചപ്പോള്‍
ഇ്രതക്കുള്ള സൗന്ദരൃമേ ദൈവം തന്നുള്ളു…(അത് എന്‌ടെ കുറ്റമല്ല)
എല്ലാവര്‍ക്കും തന്നെപ്പോലെ ‘Hrithik Roshan ‘
ആകുവാന്‍ പറ്റുമോ…എന്തായാലും ചത്തു മണ്ണടിഞ്ഞാല്‍
സുന്ദരകുട്ടപ്പനെന്ന് സ്വയം അഹന്കരിക്കുന്ന
നീയും ഞാനും ഒക്കെ ഒരുപിടി മണ്ണാ…ഒരുപിടി ചാരമാണ്…
ചത്താല്‍ എന്‌ടേയും നിന്‌ടേയും ഒക്കെ പേരൊന്നാ..dead body..keep in mind…(ഏതായാലും prasanna…ഇങ്ങനൊരുത്തന്‍ ഈ കേരളത്തില്‍ ജീവിച്ചിരിക്കുന്നു
എന്ന് എല്ലാവരും അറിഞ്ഞു…അതൊരു നേട്ടമാണേ…)
‘കപ്പല്‍ തിന്നുന്ന സ്രാവിനെ നോക്കി തുപ്പല്‍ തിന്നുന്ന
പരല്‍ മീനുകള്‍ വാ പൊളിച്ചിട്ടു കാരൃമില്ല…’ ( dialogue from Urukku Satheesan)

ഡി ഫോര്‍ ഡാന്‍സ് വേദിയില്‍ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു. വേദിയില്‍ എത്തിയ പ്രയാഗ മാര്‍ട്ടിന് ‘കിട്ടിയ സന്തോഷ് പണ്ഡിറ്റ് പണി’ എന്ന തലക്കെട്ടില്‍ മഴവില്‍ മനോരമ പോസ്റ്റു ചെയ്ത വീഡിയോയ്ക്കു കീഴില്‍ ഇത് വ്യക്തിപരമായ അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടിയും ചാനല്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടും നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.


ഈ വ്യക്തിത്വത്തെ അപമാനിച്ച നിങ്ങള്‍ മാപ്പുപറയണം’ ഡി.ഫോര്‍ ഡാന്‍സില്‍ സന്തോഷ് പണ്ഡിറ്റിനെ പരിഹസിച്ചതിനെതിരെ സോഷ്യല്‍ മീഡിയ


പ്രയാഗ പങ്കെടുത്ത ഒരു ഗെയിമിലെ ചില പരാമര്‍ശങ്ങളാണ് വിവാദത്തിന് ആധാരം. സന്തോഷ് പണ്ഡിറ്റ് എന്നെഴുതിയ ഒരു പ്ലക്കാര്‍ഡ് പ്രയാഗയ്ക്ക് വായിക്കാന്‍ കഴിയാത്തവിധം പ്ലെയ്സ് ചെയ്തശേഷം പ്ലക്കാര്‍ഡില്‍ എന്താണെന്നു പറയാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. ക്ലൂ ലഭിക്കുന്നതായി പ്രയാഗ ചില ചോദ്യങ്ങള്‍ ചോദിക്കും.

അഹീെ ഞലമറ: പെണ്‍കുട്ടി തിരിച്ചറിയുന്നത് തടയാന്‍ കണ്ണില്‍ ആസിഡ് ഒഴിച്ചു: മിസോറാമില്‍ ബി.എസ്.എഫ് ജവാന്മാര്‍ ബലാത്സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടി നേരിട്ടത്

‘ഈ വ്യക്തി സുന്ദരനാണോ?’ എന്ന പ്രയാഗയുടെ ചോദ്യത്തിന് പ്രസന്ന മാസ്റ്റര്‍ ‘അല്ല’ എന്ന ഉത്തരം നല്‍കിയതിനും ‘കട്ടപ്പ’ എന്ന ബഫൂണ്‍ കഥാപാത്രം സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കും വിധം സംസാരിച്ചതിനുമെതിരെയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
‘ഈ വ്യക്തിത്വത്തെ ഇത്രയും അപമാനിക്കാനോ.. അയാള്‍ എത്രയോ നല്ല വ്യക്തിത്വം ആണ്. മറ്റു പലരേയും വെച്ച് നോക്കുമ്പോള്‍’ എന്നാണ് വീഡിയോയ്ക്കെതിരെ വന്ന ഒരു പ്രതികരണം.

‘നമ്മള്‍ പലപ്പോളും പല വാക്കുകളും അതിന്റെ അര്‍ത്ഥമറിഞ്ഞാവില്ല നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നത്. പക്ഷെ പ്രസന്ന മാസ്റ്റര്‍ സാറിനെയൊക്കെ വാക്കിന്റെ അര്‍ത്ഥമറിഞ്ഞു ‘മര ഊള’ എന്ന് ഹൃദയം കൊണ്ട് ആത്മാര്‍ത്ഥമായി അറിയാതെ വിളിച്ചു പോകും.. such a great man..’ എന്നാണ് മറ്റൊരു പ്രതികരണം.