Categories

സന്തോഷ് പണ്ഡിറ്റിനെ കല്ലെറിയും മുമ്പ്‌ …


santhosh-pandit

ജിന്‍സി ബാലകൃഷ്ണന്‍

മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജും സത്യന്‍ അന്തിക്കാടുമൊക്കെ ഫെയ്മസായത് സിനിമയിലെത്തിയശേഷമാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പുറത്തിറങ്ങുന്നതിന് മുമ്പ് മോഹന്‍ലാലിനെ ആരും അറിഞ്ഞിരുന്നില്ല. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമ ഇറങ്ങിയശേഷമാണ് മമ്മൂട്ടിക്ക് നടന്‍ എന്ന ലേബല്‍ കിട്ടിയത്. സന്ദേശവും, തലയണമന്ത്രവുമൊക്കെ ഇറങ്ങിയശേഷമാണ് സത്യന്‍ അന്തിക്കാടിനെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്.

എന്നാല്‍ ചെയ്ത സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് സൂപ്പര്‍സ്റ്റാര്‍ സ്ഥാനം തട്ടിയെടുത്തയാളാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് ഫെയ്മസാകാന്‍ അദ്ദേഹത്തിന്റെ ചിത്രം കൃഷ്ണനും രാധയും പുറത്തിറങ്ങേണ്ടി വന്നിട്ടില്ല. സന്തോഷ് നേടിയത് പ്രസിദ്ധിയാണോ കുപ്രസിദ്ധിയാണോ എന്ന് വേറെ കാര്യം.

മലയാള സിനിമയെ കീറിമുറിച്ച് പരിശോധിക്കുന്ന വിമര്‍ശകര്‍ക്കിടയിലും, താരരാജാക്കന്‍മാരുടെ ഏത് ഡയലോഗിനും കയ്യടിക്കുന്ന ഫാന്‍സുകാര്‍ക്കിടയിലും ശരാശരി മലയാളി പ്രേക്ഷകനിടയിലുമൊക്കെ സന്തോഷ് പണ്ഡിറ്റ് പുകഞ്ഞ കൊള്ളിയാണ്. അതിന്റെ പ്രധാന കാരണം സംവിധാനം, തിരക്കഥ, നിര്‍മാണം, അഭിനയം തുടങ്ങി എല്ലാ പണിയും സ്വയം ചെയ്ത സന്തോഷ് പണ്ഡിറ്റ് പുറത്തിറക്കിയ കൃഷ്ണനും രാധയും എന്ന ചിത്രമാണ്.

കൃഷ്ണനും രാധയും തിയ്യേറ്ററുകളിലെത്തുന്നതിന് എത്രയോ മുമ്പ് അതിന്റെ യൂട്യൂബ് ദൃശ്യങ്ങളും സന്തോഷ് പണ്ഡിറ്റിന്റെ സാഹസികതകള്‍ വിവരിക്കുന്ന ഇന്റര്‍വ്യൂകളും നെറ്റ് ലോകത്ത് വ്യാപിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കണ്ട് ഫെയ്‌സ്ബുക്കിലും മറ്റുമുള്ള സിനിമാ പ്രേമികള്‍ സന്തോഷിനെ തെറിവിളിച്ച് അത്മനിര്‍വൃതിയടഞ്ഞവരാണ്.

ചിത്രത്തിലെ ‘ ഓ പ്രിയേ.. ഓ പ്രിയേ’ എന്ന ഗാനരംഗം ഇതിനകം തന്നെ ഏറെ വിമര്‍ശിക്കപ്പെട്ടു. സിനിമാ ലോകത്തെ സദാചാര പോലീസുകാര്‍ ഇതിനെതിരെ ഉറഞ്ഞുതുള്ളുകയാണ്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന തരത്തില്‍ ചിത്രീകരിച്ച ഈ രംഗങ്ങള്‍ സിനിമയെ ഉപയോഗിച്ചുള്ള മുതലെടുപ്പിന്റെ ഭാഗമാണെന്നാണ് ഇവര്‍ പറയുന്നത്. ഇതിലെ അംഗവിക്ഷേപങ്ങളും അനാവശ്യമായ ‘കയ്യേറ്റങ്ങ’ളും ചൂണ്ടിക്കാട്ടി ഇവര്‍ പോയിന്റിട്ട് വിശദീകരിക്കുന്നു. എന്നാല്‍ കല്ലെറിയാന്‍ മാത്രം പാപരഹിതരാണോ നമ്മള്‍. നാട്ടുകാരുടെ അയ്യേ… പറയല്‍ കേട്ടാല്‍ തോന്നും മലയാള സിനിമയില്‍ ഇതൊക്കെ ആദ്യമായി സംഭവിക്കുകയാണെന്ന്.

സ്ത്രീ ശരീരത്തെ തങ്ങളുടെ മാര്‍ക്കറ്റിനായി ഉപയോഗിക്കാത്ത എത്ര മലയാള സിനിമകളുണ്ട് നമുക്ക്. ത്രീശരീരത്തെ മലയാള സിനിമ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ഈ ‘ മുതലെടുപ്പ്’ ലക്ഷ്യം വച്ചല്ലെ?. സന്തോഷ് നടത്തുന്നത് മുതലെടുപ്പാണെങ്കില്‍ രാവണപ്രഭുവിലെ ‘ അകില് പുകില് കുരവ കുഴല്’ എന്ന ഗാനരംഗത്ത് മോഹന്‍ലാല്‍ നടത്തുന്നതെന്താണ്. കീര്‍ത്തിചക്രയിലെ മുകിലേ മുകിലേ എന്ന ഗാനരംഗത്ത് ലക്ഷ്മി ഗോപാലസ്വാമിയുടെ മാംസള ഭാഗങ്ങള്‍ ഉപയോഗിച്ചത് എന്തിന് വേണ്ടിയാണ്. അനന്തഭദ്രത്തിലെ ‘മാലമലലൂയ’ എന്ന പാട്ടില്‍ റെയ്മ സെന്നിനെക്കൊണ്ട് ചെയ്യിച്ചതെന്തൊക്കെയാണ്.

അനാവശ്യമായ കൈകടത്തലും ആംഗ്യവിക്ഷേപവും, സ്പര്‍ശനവും മുതല്‍ അശ്ലീലചുവയുള്ള പ്രയോഗങ്ങള്‍വരെ ഈ എക്‌സ്‌പോഷന് വേണ്ടി ഉപയോഗിക്കുന്നു. താണ്ഡവത്തില്‍ മോഹന്‍ലാല്‍ ‘ഗ്യാപ്പ്’ എന്ന് പറഞ്ഞപ്പോഴും, കല്ല്യാണരാമനില്‍ സലിംകുമാര്‍ ‘തേങ്ങയുടച്ചപ്പോള്‍ ഒരു പീസ് വെള്ളത്തില്‍ പോയതാണ്’ എന്ന് പറഞ്ഞപ്പോഴും കയ്യടിച്ച് ചിരിച്ചവരാണ് മലയാളികള്‍. സ്ത്രീകളെ ഇതിലും മോശമായി ഉപയോഗിക്കുന്ന പല ഗാനരംഗങ്ങളും ആസ്വദിച്ച മലയാളി എന്തിനാണ് ഈ ഗാനരംഗത്തെ മാത്രം വിമര്‍ശിക്കുന്നത്. ഈ രംഗങ്ങളില്‍ അഭിനയിച്ച സൂപ്പര്‍ സ്റ്റാറുകളോടും അല്ലാത്തവരോടും ആരും ചോദിച്ചില്ല, നിങ്ങള്‍ എന്തുകൊണ്ടാണ് പെണ്‍കുട്ടിയോട് ഇത്ര അടുത്തിടപഴകി അഭിനയിക്കുന്നതെന്ന്. ഇനി ചോദിച്ചാല്‍ തന്നെ നായകന്‍ നല്‍കുന്ന വിശദീകരണത്തില്‍ തൃപ്തരാവുന്ന മലയാളിയെന്താണ് സന്തോഷിനോട് മാത്രം ഈ അതൃപ്തി കാണിക്കുന്നത്?.

സന്തോഷ് പണ്ഡിറ്റും കൃഷ്ണനും രാധയും മലയാള സിനിമക്ക് നേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ്. ആ കണ്ണാടി നോക്കി സ്വന്തം മുഖം കാണാന്‍ തയ്യാറാവുകയാണ് മലയാള സിനിമ ചെയ്യേണ്ടത്

മോശം അഭിനയത്തെയാണ് വിമര്‍ശിക്കുന്നതെങ്കില്‍ അക്കാര്യം പറയണം. അല്ലാതെ പെണ്‍കുട്ടിയുമായി അടുത്തിടപഴകി അഭിനയിക്കാനാണ് സന്തോഷ് സിനിമയെടുത്തതെന്ന് പറയരുത്. ഇനി മോശം അഭിനയത്തെക്കുറിച്ചാണ് ആരോപണമെങ്കില്‍ അതെക്കുറിച്ചും പറയാനുണ്ട്.

മോശമായി അഭിനയിക്കപ്പെട്ട വേറെയും സിനിമകള്‍ മലയാളത്തില്‍ പിറന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാസില്‍ പുറത്തിറക്കിയ കയ്യെത്തും ദൂരത്ത് എന്ന ചിത്രം കണ്ടിട്ടുണ്ടാകുമല്ലോ? കേരളത്തില്‍ ശരാശരി വിജയം നേടിയ ചിത്രമാണിത്. എങ്ങനെയാണ് മലയാളി ഈ സിനിമ തിയ്യേറ്ററിലിരുന്ന് കണ്ടത് എന്നാരും ചോദിച്ചുപോകും. അത്രയ്ക്ക് മോശമായിരുന്നു ചിത്രത്തിലെ പലരുടേയും പ്രകടനം.

അത് മാറ്റിനിര്‍ത്താം അടുത്തിടെ പുറത്തിറങ്ങിയ എപ്രില്‍ ഫൂള്‍ എന്ന ചിത്രം മുഴുവന്‍ ഇരുന്ന കാണുന്നവര്‍ക്ക് സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം കൊടുത്താലും തെറ്റുപറയാനാവില്ല. കാഴ്ചക്കാരന്റെ സഹനശക്തി അത്രയ്ക്ക് പരീക്ഷിക്കുന്നുണ്ട് ജഗദീഷ്. ഏറ്റവും മോശം ചിത്രത്തിനുള്ള ഫിലിം ബോര്‍ അവാര്‍ഡിന് ഏപ്രില്‍ ഫൂള്‍ അര്‍ഹമായതിന് കാരണവും മറ്റൊന്നായിരുന്നില്ല. സിനിമ സംവിധായകന്റെ കലയാണ്. ആ നിലയ്ക്ക് നോക്കുകയാണെങ്കില്‍ പേരെടുത്ത ആളാണ് ഏപ്രില്‍ ഫൂളിന്റെ സംവിധായകന്‍ വിജി തമ്പി. അങ്ങനെയൊരാളില്‍ നിന്നും ഒന്നിനുംകൊള്ളാത്ത സിനിമയുണ്ടായപ്പോള്‍ മലയാളികള്‍ മിണ്ടിയില്ല. അതിന്റെ തിരക്കഥയുടെ കാര്യം പറയുകയേ വേണ്ട. ജഗദീഷ് ചെയ്ത മികച്ച കഥാപാത്രങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടുതന്നെ പറയട്ടെ, ഏപ്രില്‍ഫൂളിന്റെ അദ്ദേഹത്തിന്റെ അഭിനയം സന്തോഷ് പണ്ഡിറ്റിന്റേതിനേക്കാള്‍ ബോറായിരുന്നു.

പിന്നെ ലിവിങ് ടുഗതര്‍, ഇത് നമ്മുടെ കഥ, നിന്നിഷ്ടം എന്നിഷ്ടം 2, എഗൈന്‍ കാസര്‍കോട് കാദര്‍ഭായ്, ഇമ്മിണി നല്ലൊരാള്‍, ദേ ഇങ്ങോട്ട് നോക്കിയേ, സ്വന്തം ഭാര്യ സിന്ദാബാദ് …….. ഒരക്ഷരം പോലും മിണ്ടാതെ ഈ ചിത്രങ്ങളെല്ലാം കണ്ടവര്‍ എന്തിനാണ് സന്തോഷ് പണ്ഡിറ്റിനെ വിമര്‍ശിക്കുന്നത്.

സന്തോഷ് പണ്ഡിറ്റ് പ്രതിഭാധനനാണെന്നോ, അദ്ദേഹത്തിന്റേത് ക്ലാസിക് സിനിമയാണെന്നോ ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. പണം ചിലവാക്കി തിയ്യേറ്ററില്‍ പോയി സിനിമ കാണുന്ന പ്രേക്ഷകനോട് യാതൊരു ഉത്തരവാദിത്തവും കാണിക്കാതെ വെറുപ്പിക്കുന്ന സിനിമകളെടുക്കുന്ന സംവിധായകരെയും, സിനിമയെ മോശമാക്കുന്ന നടന്‍മാരെയും ആരും കുറ്റപ്പെടുത്തി കാണുന്നില്ല. സിനിമയെ മോശമാക്കുന്നത് ആരായാലും അവര്‍ക്കെതിരെ ശക്തമായി മുന്നോട്ടുവരണം.

എന്തിനെയും പരിഹസിക്കുന്നതില്‍ മലയാളി കാണുന്ന കൗതുകമാണു സന്തോഷ് പണ്ഡിറ്റിനെ പ്രശസ്തനാക്കിയത്. എന്നാല്‍ അയാള്‍ തനിക്ക് വരുന്ന ഒരോ വിമര്‍ശനവും യൂ ട്യൂബില്‍ കൂടുന്ന ഹിറ്റുകള്‍ക്കൊണ്ട് കാശാക്കി മാറ്റി. ഇന്ന് മലയാള സിനിമയില്‍ നടക്കുന്നതും ഇത് തന്നെയല്ലേ? എല്ലാ അപഹാസ്യങ്ങളും നമ്മള്‍ കാണുന്നത് കൊണ്ടല്ലേ ഇത്രയേറെ ചവറു പടങ്ങള്‍ മലയാളത്തില്‍ ഇറങ്ങുന്നത്?

സന്തോഷ് പണ്ഡിറ്റും കൃഷ്ണനും രാധയും മലയാള സിനിമക്ക് നേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ്. ആ കണ്ണാടി നോക്കി സ്വന്തം മുഖം കാണാന്‍ തയ്യാറാവുകയാണ് മലയാള സിനിമ ചെയ്യേണ്ടത്. ചര്‍ച്ചകളും അങ്ങിനെ നടക്കേണ്ടതുണ്ട്.

26 Responses to “സന്തോഷ് പണ്ഡിറ്റിനെ കല്ലെറിയും മുമ്പ്‌ …”

 1. smijith

  ഇ റിപ്പോര്‍ട്ട്‌ എഴുത്യത് സന്തോഷ്‌ പണ്ഡിറ്റ്‌ ആണോ?

 2. Asees

  അക്കാര വടിവും , സൗന്ദര്യവും ഉണ്ടെന്ക്കില്‍ മാത്രമേ സിനിമയില്‍ അഭിനയിച്ചുകൂട് എന്നുണ്ടോ ?

 3. salvan

  സിനിമ സംവിധാനവും, നിർമാണവും നടത്തുന്നവർ അതിലെ ബിസിനസ്സ് കണ്ടാണു അതു ചെയുന്നതു. എനിട്ടും പ്രേക്ഷകർ എന്ന വിഡികൾ അതിനെ കലയാക്കി വച്ചിരിക്കുന്നു. സിനിമയിലെ ബിസിനസ്സിനെ തിരിചറിയാനുള്ള ബോധമെങ്കിലും മലയാളി പ്രേക്ഷകർ കാണിക്കാൻ നോക്കണം. സന്തോഷിന്റെ സിനിമ നിങ്ങൾക്കു ഇഷ്ടപെടുന്നിലെങ്കിൽ അതു കാണാതിരിക്കലാണു നിങ്ങൾക്ക് ചെയാൻ കഴിയുന്ന മാന്യമായ പ്രതികരണം. സെൻസർ ബോർഡ് എന്നൊന്നു ഉള്ള കാര്യം സദാചാരപോലീസ് എന്ന മാനസീക രോഗികൾക്കു മനസിലായിട്ടുണ്ടോ? അവർ ചെയേണ്ട ജോലി അവർക്ക് ചെയാൻ അറിയാം. ഇനി അതിൽ പരാതിയുണ്ടെങ്കിൽ അവരെ സമീപ്പിക്കുകയാണു വേണ്ടതു.

  സന്തോഷ് പണ്ഡിത്ത് മുതെലെടുത്തതു നിങ്ങളെ പോലെയുള്ള പ്രേക്ഷകരെ തന്നെ. ഇതു അദ്ദേഹത്തിന്റെ അടുത്ത പടത്തിലും തുടരും. 3ആമത്തെ ചിത്രത്തിൽ ഇതു വരെ ഉണ്ടാക്കിയതൊക്കെ പോകുകയും, അതു വഴി സന്തോഷ് പണ്ഡിത്ത് എന്നയാളെ മലയാളികൾ മറക്കുകയും ചെയ്യും(പതിവു പോലെ).

 4. deepu

  ജിന്‍സി നീ സന്തോഷ്‌ പണ്ടിറ്റിന്റെ ഫാന്‍ ആണല്ലേ?
  നാണമില്ലേ നിനക്ക് ആ ……. മോന് വേണ്ടി വാദിക്കാന്‍…

 5. ks nizar

  പ്ലീസ്… ദയവ് ചെയത് ഇവിടെ തല്ലു കൂടരുതേ ………. മലയാളികള്‍ക്ക് വേറെ പണിയില്ലെന്നാണോ…… ഇഷ്ടമുള്ളത് പോലെ ആളുകള്‍ വിലയിരുത്തട്ടെ …… ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കൂ………

 6. smijith

  കേരളത്തിന്റെ പുറത്തുള്ള വര്കെ ഇതിന്റെ വെഷമം അറിയുള്ളു

 7. Che

  Doolnews enkilum nilavaram kalayaruthe..

 8. Swami

  കൊറച്ചു പൈസയും തൊലികട്ടിയും ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു സിനിമ എടുക്കാം. ഐറ്റം നമ്പറും ഷക്കീല സിനിമകളും കണ്ടു ആനന്ദിച്ച മലയാളി സിനിമ എന്തെന്ന് ചിന്തികെണ്ടേ കാലം ആയി.

 9. shibu sulaiman

  കഷ്ടം …….. ഈ സന്തോഷ്‌ എത്ര ബുദ്ധിമാന്‍ ……… നമ്മളാണ് വിഡ്ഢികള്‍ …. ഇഷ്ട്ടമുള്ളത് കാണുക ഇഷ്ടമില്ലാത്തത് കാണേണ്ട

 10. jeevan

  തീരെ പ്രതീക്ഷിക്കാത്തത് !!

 11. Vipin

  കൊള്ളാം… നല്ല നിരീക്ഷണം. ജഗദീഷിനെയൊക്കെ സിനിമയില്‍ നിന്നൊക്കെ ഒഴിവാക്കേണ്ട കാലം എന്നേ കഴിഞ്ഞു.

 12. ARAKKAL MUJEEB

  കൊള്ളാം ജിന്‍സി ഒരാള്‍ നിന്ന് മൂത്രമൊഴിച്ചാല്‍ മറ്റുള്ളവര്‍ നടന്നു മൂത്രമോഴിക്കനമെന്നാണോ?

 13. panka

  സൂപ്പര്‍ മെഗാസ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ഫാന്‍സ്‌ അസോസിയേഷന്‍ ചിറ്റാരിക്കടവ് യുണിറ്റിന്റെ അഭിവാദ്യങ്ങള്‍ ! ഈ നിരൂപണം എഴുതിയ ആള്‍ക്കും ഡൂല്‍ ന്യൂസ്‌ പോര്‍ട്ടലിനും

 14. ഷിദീഷ് ലാല്‍ ...

  ജിന്‍സി … പ്രായം തികയാത്ത പെണ്ണിന്റെ മേലെ നടത്തിയ അനാവശ്യ കൈകടത്തലുകല്‍ക്കാന്നു സന്തോഷ്‌ പണ്ഡിറ്റ്‌ വിമര്ഷിക്കാപെട്ടത്‌… അല്ലാതെ രതിച്ചേച്ച്ചിയായി അഭിനയിച്ച ആളെ തൊട്ടാലും തലോടിയാലും ഇവിടാര്‍ക്കും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല… തൊണ്ണൂറുകളുടെ അവസാനം ഫ്രഞ്ച് മൂവി -ലോലിത- യും ഇതേ കാരണത്താല്‍ വിമര്ഷിക്കപെട്ടിരുന്നു…. നല്ല ലേഖനം….

 15. malayali viewer

  അശ്ലീല കലകള്‍ (സാഹിത്യമായാലും സിനിമയായാലും കഥയായാലും) വായിക്കാന്‍ ആളുണ്ടാവും. അതിന് (അശ്ലീല ഭാഷയില്‍ തന്നെ) കമന്റാന്‍ കുറേ ആളുമുണ്ടാവും. എന്നു കരുതി അത്തരത്തിലുള്ള കലാകാരന്‍മാരെ ഒരിക്കലും മാര്‍ക്കറ്റ് ചെയ്യരുത്. പബ്ലിസിറ്റി (അതെത്ര ചീപ്പായാലും) മാത്രമാണ് സന്തോഷിന്റെ ലക്ഷ്യം.!

 16. J.S. Ernakulam.

  മമൂട്ടിയുടെയും, മോഹന്‍ ലാലിന്റെയും ആദ്യ സിനിമകള്‍ ഇപ്പോഴും പെട്ടിയില്‍ ഇരിക്കുന്നു. എന്ന് കോടികളുടെ ആസ്തിയ്ണ്ടയിട്ടും അവര്‍ ആ സിനിമകള്‍ പുറത്തിറക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
  ശക്കിലയുടെ മേനിയഴക് കാണാന്‍ തലയില്‍ മുണ്ടിട്ടു പോയിട്ടുള്ളവര്‍ക്ക് സന്തോഷിനെ കുറ്റം പറയാന്‍ അവകാശം ഉണ്ടോ????
  പമ്മന്റെ നോവലുകള്‍ വായിച്ചു സായൂജ്യം അടയുന്നവര്‍ സന്തോഷിനെ പോലുള്ളവരെ എന്തിനു വെറുക്കുന്നു?????

 17. thandam

  സന്തോഷ് ആന്നു മക്കളേ താരം …ലവന്‍ തന്നെ നമ്മുടെ young സൂപ്പര്‍ സ്റ്റാര്‍ …

 18. Tintumon

  ഭഗവന്‍, താണ്ടവം, ഒന്നാമന്‍, പ്രജ, ഉടയോന്‍, അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌, അലി ഭായ് (മോഹന്‍ലാല്‍
  ചിത്രങ്ങള്‍), ദി ട്രെയിന്‍, 1993 bombay മാര്‍ച്ച്‌ 12 , ദ്രോണ, മിഷന്‍ 90 ദയ്സ്, പ്രജാപതി (മമ്മൂട്ടി ചിത്രങ്ങള്‍) തുടങ്ങി മലയാളത്തിന്റെ മഹാരാരതന്മാരായ സൂപ്പര്‍ മെഗാ താരങ്ങള്‍ അഭിനയിച്ച എത്രയോ കൂതറ പടങ്ങള്‍ കേരളത്തില്‍ ri ചെയ്ത് നിര്‍മാതാക്കളുടെ കാശ് വെള്ളതിലക്കിയിട്ടുണ്ട്. ഇതിനെതിരെ യാതൊന്നും പ്രതികരിക്കാത്ത മാന്യന്മാര്‍ സന്തോഷ്‌ പണ്ടിട്ടിനെതിരെ വലോന്ഗുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. ഇതിനു പിന്നില്‍ ചില ഫാന്‍സ്‌ അസോസിയേഷന്‍ ആണെന്ന് ന്യായമായും സംശയിക്കാം.

 19. roshan

  paayasam vilampi vechittu aalukal nokiyillengil amedhyam vilampiyaal nokkumallo ennanu santhosh pandit vijarichath……enikku thonunnu,keralathile jamathe islamiyude ameer aakaan pattiya aalaanu santhosh panditt ennu…randu koottarkum ore asugham aanu…

 20. mohan

  സന്തോഷ്‌ വീട് വിറ്റിട്ടാണ് പടമെടുതതെന്നു പറയുന്നു. നവാഗത നിര്‍മാതാവിനും സംവിധായകനും ഉള്ള അവാര്‍ഡു സൂപര്‍ താരങ്ങളെകൊണ്ട് കൊടുപ്പിചാലോ ?…….

 21. viewer

  ”…പുതിയമുഖം, ഓഹോ ഹൊ പുതിയമുഖം… ” എന്ന പാട്ട് മാന്യമായ പരിപാടിയില്‍ തനി കൂതറയായി ഒരു പയ്യന്‍ പാടിയത് ബ്ലൂടൂത്ത് വഴി നൂറുകണക്കിനു മൊബൈലുകളിലെത്തിയതാണ്. ആ പാട്ട് ഹിറ്റായത് സ്വരഭംഗി കാരണമല്ല, നല്ലൊരു പാട്ട് കൊളമാക്കിയതിനാലും ചെക്കന്റെ തൊലിക്കട്ടിയും കൊണ്ടാണ്.!
  സന്തോഷിന്റെ പടങ്ങളും അതുപോലെതന്നെയാണ്. സര്‍പ്രൈസിനു വേണ്ടി മാത്രമാണ് േ്രപക്ഷകര്‍ സന്തോഷ് ചിത്രം ഓടുന്ന തിയേറ്ററിലെത്തിയത്.

 22. santhosh

  നിങ്ങള്‍ എവിടെ കുറെ സിനിമയുടെ പേരുകള്‍ പറഞ്ഞു അത് സന്തോഷ്‌ പണ്ടിട്ടിന്റെ ഫിലിം നേക്കാള്‍ മോശം ആണെന്ന് പറഞ്ഞു…
  പറഞ്ഞ പടങ്ങള്‍ ഒക്കെ ഇതിലും എത്രെയോ ഭേദം ആണ്. ഇതു ഒരു പൊട്ടന്റെ ആട്ടം ആയി മാത്രം കണ്ടാല്‍ മതി…
  എന്തിനു കാണാന്‍ പോകണം എന്ന് പറഞ്ഞു ….പിന്നെ പടം കാണാതെ എങ്ങിനെ അഭിപ്രായം പറയും… വിഡ്ഢിത്തരം പറയല്ലേ…
  സുഹ്ര്തെ സിനിമ ഒരു കലരുപം ആണ്… നാളെ ഒരാള്‍ വന്നു ഇതിലും മോശം സിനിമ ചെയ്യരുത് അതിനുവേണ്ടിയാണ് എപ്പോള്‍ ആളുകള്‍ പ്രതികരിക്കുന്നത്
  ഇയാളെ ഒരു മാനസിക രോഗിയായാണ് മലയാളികള്‍ കാണുന്നത്. പിന്നെ ജഗദീഷ്, മോഹന്‍ലാല്‍, മമ്മുട്ടി എല്ലാവരും മാസം ആയി അഭിനയിച്ച ഫിലിമുകള്‍ ഉണ്ട് ഇല്ലെന്നല്ല..ബട്ട്‌ അവര്‍ക്ക് ഒരു ടാലെന്റ്റ്‌ ഉണ്ട്.ഇയാള്‍ക്ക് എന്ത് ടാലെന്റ്റ്‌ ആണ് …അവന്റെ പിറകില്‍ മുളച്ച ആലിന്റെ തണല് കൊള്ളലെ സുഹ്രത്തെ…

 23. santhosh

  ബിരിയാണി സദ്യക്ക് പോയ്യാല്‍ സദ്യ മോശം..ആണേല്‍ തമ്മില്‍ തമ്മില്‍പറയും… തീരെ മോശം അയാള്‍ കുടുതല്‍ ആളുകള്‍ പറയും
  ബട്ട്‌…ഇവിടെ ബിരിയാണിക്ക് പകരം പശുവിനു കൊടുക്കുന്ന കാടിയാണ് വിളമ്പിയത് ആളുകള്‍ തെറിയല്ലാതെ ഒന്നും പറയില്ല
  ആ കടീം കുടിച്ചു ഏമ്പക്കം വിട്ടിട്ടു ബിരിയാണി അന്നായി എന്ന് ജിന്‍സി ബാലകൃഷ്ണന്‍ … എന്താ കഥ …

 24. santhosh

  ഒന്നാമന്‍, പ്രജ, ഉടയോന്‍, അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌, ദി ട്രെയിന്‍, 1993 bombay മാര്‍ച്ച്‌ 12 , ദ്രോണ, മിഷന്‍ 90 ദയ്സ്, പ്രജാപതി (മമ്മൂട്ടി ചിത്രങ്ങള്‍) …ഇതിലും സൂപ്പര്‍ പടമാണോ കൃഷ്ണനും രാധയും….???..ഹാ..ഹാ..തമാശ…

 25. shajibaby

  നിന ക്കൊന്നും ഒരു പണിയും ഇല്ലെടെ ,,,,,,,,,,വല്ലവനും വേണ്ടി അടികൂടാതാടെ ……………

 26. vkadan

  നമോ വാഗം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.