എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് പണ്ഡിറ്റും അയ്യപ്പ ബൈജുവും ഒരുമിക്കുന്നു
എഡിറ്റര്‍
Wednesday 15th August 2012 10:16am

സകലകലാ വല്ലഭന്‍ സന്തോഷ് പണ്ഡിറ്റും മുഴുക്കുടിയന്‍ അയ്യപ്പ ബൈജുവും ഒരുമിക്കുന്നു. സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന ചിത്രത്തിലല്ലെന്ന് മാത്രം.

Ads By Google

ടി. ഷൈബിന്‍ സംവിധാനം ചെയ്യുന്ന വെയ്സ്റ്റ് ഓണ്‍ കണ്‍ട്രിയെന്ന കോമഡി സി.ടി സിനിമയിലാണ് ഇവര്‍ ഒരുമിക്കുന്നത്. വെയ്‌സ്റ്റ് ആന്റി സ്‌ക്വാഡ് സ്‌പെഷ്യല്‍ ഓഫീസര്‍ ചിരഞ്ജീവി ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്നത്. മുഴുക്കുടിയനായ ബൈജുവിനെ കസ്റ്റഡിയിലെടുത്ത് ഉപദേശിച്ച് മദ്യപാനം അവസാനിപ്പിക്കുന്നു. കുടി നിര്‍ത്തി കുച്ചിപ്പുടി നൃത്തത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ ബൈജു നല്ലൊരു പ്രണയനായകനായി മാറി.

ചിരഞ്ജീവിയുടെ രണ്ടാം ദൗത്യം മോശം ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ പൂട്ടിക്കുകയെന്നതാണ്. ഇത്തരം ഹോട്ടലുകളില്‍ അദ്ദേഹം റെയ്ഡ് നടത്തുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ കല്ല്യാണം നടത്തുക തുടങ്ങിയ കലാപരിപാടികളും ചിത്രത്തില്‍ കാണാം.

സന്തോഷ് പണ്ഡിറ്റ്, പുന്നപ്ര പ്രശാന്ത് (ബൈജു), കോട്ടയം സോമരാജ്, ഉണ്ണി. എസ്. നായര്‍, നസീര്‍ സംക്രാന്തി, മുഹമ്മ പ്രസാദ്, സൗമ്യ, സുജി തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്.

യശോദേവ് പ്രൊഡക്ഷന്‍സിനുവേണ്ടി യശോദേവ് പ്രജി രാമനാണ് ചിത്രം നിര്‍മിക്കുന്നത്. തോമസ് തോപ്പില്‍ക്കുടിയുടേതാണ് തിരക്കഥ.

Advertisement