എഡിറ്റര്‍
എഡിറ്റര്‍
കൊഹ്‌ലിയ്ക്ക് രഹാനെയോട് അസൂയയാണ്; ജസ്റ്റിസ് ഫോര്‍ രഹാനെ കാമ്പെയ്‌നുമായി സന്തോഷ് പണ്ഡിറ്റ്
എഡിറ്റര്‍
Monday 10th July 2017 10:42am


കോഴിക്കോട്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്കു രഹാനെയോട് അസൂയയാണ് എന്ന് സന്തോഷ് പണ്ഡിറ്റ്.

ഇന്ത്യ-വെസ്റ്റിന്റീസ് ട്വന്റി ട്വന്റി മത്സരം വിലയിരുത്തിക്കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. കഴിഞ്ഞ ഏകദിനത്തില്‍ വെസ്റ്റിന്റീസിനെതിരെ തകര്‍ത്തു കളിച്ച് മാന്‍ ഓഫ് ദ സീരീസ് ആയ രഹാനെയെ കളിപ്പിക്കാത്ത കൊഹ്‌ലിയുടെ നിലപാടിനെയാണ് സന്തോഷ് പണ്ഡിറ്റ് വിമര്‍ശിക്കുന്നത്.

വെസ്റ്റിന്റീസ് ഇന്തൃയെ 9 വിക്കറ്റിനു തകര്‍ത്തു. ഇന്ത്യ 190 – 6, കാര്‍ത്തിക് 48. വെസ്റ്റിന്റീസ്. 194-1. ലെവിസ് 62 ബോളില്‍ നിന്നും 125 റണ്‍സ് ലെവിസ് 6 ഫോറുകളും 12 സിക്‌സുകളും അടിച്ചു. ഇന്ത്യയ്‌ക്കെതിരെ ഒരിന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സ് നേടിയ താരം. നമ്മുടെ എല്ലാ ബൗളര്‍മാര്‍ക്കും വയറു നിറച്ചു തല്ലു കിട്ടി. നാം നിരവധി ക്യാച്ചുകള്‍ പാഴാക്കി. മോശം ഫീല്‍ഡിങ്. ഒരു കളി തോല്‍ക്കുന്നത് വലിയ കാരൃമൊന്നുയല്ല. എങ്കിലും കഴിഞ്ഞ ഏകദിനത്തില്‍ വെസ്റ്റിന്റീസിനെതിരെ തകര്‍ത്തു കളിച്ച Man of the Series ആയ രഹാനെയെ കോലി കളിപ്പിച്ചില്ല.. തൊട്ടു മുമ്പ് നടന്ന ചാമ്പ്യന്‍ ട്രോഫിയില്‍ ഒരിക്കല്‍ പോലും രഹാനെക്കു അവസരം കൊടുത്തില്ല. മുമ്പ്  കൊഹ്‌ലിക്കു അസുഖമായ് മാറി നിന്ന ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ രഹാനെ ക്യാപ്റ്റന്‍ ആയി കളി ജയിപ്പിക്കുകയും . എല്ലാവരുടേയും പ്രശംസ വാങ്ങുകയും ചെയ്തു. കൊഹ്‌ലിക്കു രഹാനെയോട് അസൂയയാണ്.’ അദ്ദേഹം പറയുന്നു.


Must Read: ദല്‍ഹി നിവാസികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ 52 പ്രധാന സര്‍ജറികള്‍ സൗജന്യമാക്കി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍


കൊഹ്‌ലി ഒരു മികച്ച കളിക്കാരനാണെന്നും അതിലുപരി അദ്ദേഹം വളരെ സ്വാര്‍ത്ഥനാണെന്നും സന്തോഷ് പണ്ഡിറ്റ് വിലയിരുത്തുന്നു.

കുംബ്ലെയ്ക്ക് മികച്ച റെക്കോര്‍ഡ് ഉണ്ടായിട്ടും കോച്ചായ് തുടരുവാന്‍ കൊഹ്‌ലി സമ്മതിക്കുന്നില്ല…കോച്ചേ വെണ്ടാ എന്നു ചിന്തിക്കുന്നു… മിസ്റ്റര്‍ കൊഹ്‌ലി നിങ്ങള്‍ ഒരു മികച്ച കളിക്കാരനാണ്… അതിലുപരി ഒരുപാട് കൊംപ്ലെക്‌സ് ഉള്ള സെല്‍ഫിഷ് ആയ മനുഷൃനാണ്….. ഈ സ്വഭാവം ഭാവിയില്‍ ക്യാപ്റ്റന്‍ എന്ന രീതിയിലും, കളിക്കാരന്‍ എന്ന രീതിയിലും ഒരുപാട് ദോഷം
ചെയ്യും ..നോക്കിക്കോ….Justice for Rahane….’ സന്തോഷ് പണ്ഡിറ്റ് മുന്നറിയിപ്പു നല്‍കുന്നു.

ഇതിലും മികച്ച കളിക്കാരനായിരുന്നിട്ടും യാതൊരു ജാഡയുമില്ലാതെ ജീവിച്ച സച്ചിനെ കണ്ടു പഠിക്കൂവെന്ന ഉപദേശവും സന്തോഷ് പണ്ഡിറ്റ് നല്‍കുന്നു.

Advertisement