എഡിറ്റര്‍
എഡിറ്റര്‍
പ്രിയ സുഹൃത്തുക്കളേ…നമുക്കാരും ഒരു രൂപയും വെറുതേ തരില്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്; സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളോട് സന്തോഷ് പണ്ഡിറ്റ്
എഡിറ്റര്‍
Monday 13th March 2017 12:39pm

കോഴിക്കോട്: സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്. മൊബൈല്‍ ഫോണില്‍ എടുക്കുന്ന സ്വകാര്യമായ ഫോട്ടോകളും വീഡിയോകളും ചോര്‍ന്ന് പോകാനുള്ള സാധ്യതകളാണ് ഫേസ്ബുക്കിലൂടെ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ചത്.

നമ്മളെടുക്കുന്ന ചിത്രങ്ങള്‍ നമ്മള്‍ കാണുന്ന കണ്ണ് കൊണ്ടല്ല പുറം ലോകം കാണുകയെന്ന് ഓര്‍മ്മിപ്പിക്കുന്നു സന്തോഷ് പണ്ഡിറ്റ്. മൊബൈല്‍ ഫോണ്‍ തകരാറിലായാല്‍ അതി ശരിയാക്കാന്‍ കൊടുക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളും പറയുന്നു പണ്ഡിറ്റ്. വിവിധ റിക്കവറി സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിയത് മുതലുള്ള വിവരങ്ങള്‍ എടുക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

ചാംപ് ക്യാഷ്, ട്രൂ ബാലന്‍സ് പോലുള്ള പണം നേടാനുള്ള എളുപ്പവഴി കാണിക്കുന്ന മൊബൈല്‍ ആപ്പുകളുടെ യഥാര്‍ത്ഥ ഉദ്ദേശവും സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തുന്നു. ‘ആരും ഒരു രൂപ പോലും വെറുതേ നമുക്ക് തരില്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. അവര്‍ പറയുന്ന സോഫ്റ്റ്വെയറുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നമ്മുടെ മുഴുവന്‍ ഫോട്ടോകളും വീഡിയോകളും അവര്‍ക്ക് കോപ്പി ചെയ്തെടുക്കാമെന്നും പിന്നീടുള്ള ട്രാന്‍സാക്ഷന്‍ അവരായിക്കൊള്ളും ‘ എന്നും ഞെട്ടിക്കുന്ന മുന്നറിയിപ്പ് തരുന്നു സന്തോഷ്.


Also Read: ‘ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയ ഈ പാര്‍ട്ടിയുടെ തലപ്പത്ത് ഇനി ഇരിക്കില്ല’:ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പ്രസിഡന്റ് രാജിവെച്ചു


ഭാര്യമാരുമായി സെക്സ് ചാറ്റ് ചെയ്യുന്ന പ്രവാസികള്‍, നഗ്‌ന ചിത്രങ്ങള്‍ കൈമാറുന്നവര്‍ എന്നിവരെല്ലാം ശ്രദ്ധിക്കണമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. അഥവാ ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നത് ഒഴിവാക്കാന്‍ പറ്റില്ലെങ്കില്‍ മുഖമില്ലാതെ എടുക്കണമെന്ന ഉപദേശവും നല്‍കുന്നു സന്തോഷ്. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മികച്ച പിന്തുണയാണ് ഫേസ്ബുക്കില്‍ ലഭിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മൊബൈല്‍ ഫോണില്‍ നാം എടുക്കുന്ന ചിത്രങ്ങളും വീഡിയോകളും നൂറ് ശതമാനം തയ്യാറെടുപ്പുകളോടെയൊന്നും ആവണമെന്നില്ല.
അത്തരം ചിത്രങ്ങള്‍ രക്തബന്ധങ്ങള്‍ക്ക് വികാരമുണര്‍ത്താന്‍ ഉതകുന്നതല്ലെങ്കിലും നമ്മുടെ കണ്ണ് കൊണ്ടല്ല പുറം ലോകം അത് കാണുക…
മൊബൈലിന് എന്തെങ്കിലും തകരാറ് വന്നാല്‍ സ്വാഭാവികമായും നാമത് ഒരു ടെക്നീഷ്യനെ കാണിക്കും…
അല്ലാതെ എത്ര പേര് സ്വന്തമായി ടെക്നോളജി സ്വായത്തമായവ
അവരുടെ കയ്യിലുള്ള സോഫ്റ്റ്വെയര്‍ വെച്ച് നിങ്ങളുടെ മൊബൈലിന്റെ ഉല്‍ഭവം മുതലുള്ള ഡാറ്റകള്‍ റിക്കവറി ചെയ്തു എടുക്കാന്‍ കഴിയും…
അതിനി നിങ്ങള്‍ ഡിലീറ്റ് ചെയ്താലും ഫോര്‍മാറ്റ് തന്നെ ചെയ്താലും…
അലക്ഷ്യമായി ഉപയോഗിക്കുന്ന മെമ്മറി കാര്‍ഡുകള്‍ എല്ലാം സ്വയം കുഴിച്ച കുഴിയാകും…
Champcash money free,t rue balance app പോലുള്ള ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള സോഫ്റ്റ്വെയറുകള്‍ വാട്ട്സാപ്പില്‍ നിറയുന്നു.


Also Read: ‘റോബിന്‍ വടക്കുംചേരിയെ വെറുതെ വിട്ടാല്‍ വൈദിക പട്ടത്തിലേക്ക് തിരിച്ചെടുക്കുമോ?’ ഇടവകക്കാരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മാനന്തവാടി ബിഷപ്പ് – 


പ്രിയ സുഹൃത്തുക്കളേ…
നമുക്കാരും ഒരു രൂപയും വെറുതേ തരില്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ചാംബ് ക്യാശിന്റെ കൂടെ അവര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറയുന്ന കുറച്ചു സോഫ്റ്റ്വെയറുകള്‍. അവ നിങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ നിങ്ങളുടെ മൊബൈലിലെ മുഴുവന്‍ ഡാറ്റയും അവരുടെ പരിധിയിലാകുന്നു. നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും അവര്‍ക്ക് കോപ്പി ചെയ്യാം. എന്തിന് നിങ്ങളുടെ ബാങ്കിങ് വിവരങ്ങള്‍ വരെ അവര്‍ക്ക് ചോര്‍ത്തിയെടുക്കാം. പിന്നെ ട്രാന്‍സാക്ഷന്‍ അവര്‍ ആയിക്കൊള്ളും…
ഭാര്യമാരുമായി സെക്സ് ചാറ്റ് നടത്തുന്ന പ്രവാസികള്‍, ണവമെേഅുു വഴി കൈമാറുന്ന ചിത്രങ്ങള്‍, തമാശക്ക് എടുക്കുന്ന നഗ്നചിത്രങ്ങള്‍ എല്ലാം കൊണ്ട് വാട്ട്സാപ്പ് നിറയുന്നു.
പ്രിയ സുഹൃത്തുക്കളേ അങ്ങനെയുള്ള ചിത്രങ്ങള്‍ എടുക്കുന്നത് നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ വയ്യെങ്കില്‍ ദയവായി മുഖമില്ലാതെ എടുക്കുക..
. നിങ്ങള്‍ ചെയ്യുന്ന അവിവേകം കൊലക്കയര്‍ ആകാതെ നോക്കിയാല്‍ നല്ലത്…
HAVE A NICE DAY….by…SANTHOSH PANDIT

Advertisement