Categories

അരുണ്‍കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

arunkumarകൊച്ചി: സന്തോഷ് മാധവന്‍ നല്‍കിയ പരാതിയില്‍ വി.എ അരുണ്‍കുമാറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. സന്തോഷ് മാധവന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതിന് തെളിവുണ്ട്. എന്നാല്‍ അത് അരുണ്‍കുമാര്‍ കൈപ്പറ്റിയതിന് തെളിവില്ലെന്ന് വിജിലന്‍സ് അറിയിച്ചു.

കേസെടുക്കാത്തത് എന്ത്‌കൊണ്ടാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍  വിശദീകരണം നല്‍കണമെന്നും അഡ്വക്കേറ്റ് ജനറലിനോട് ഹൈക്കോടതി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കുകയായിരുന്നു വിജിലന്‍സ് വകുപ്പ്.

വൈക്കത്തിനടുത്ത് ലക്ഷക്കണക്കിനേക്കര്‍ ഭൂമി നികത്താന്‍ അനുമതി തരപ്പെടുത്തിതരാമെന്നു പറഞ്ഞ് തന്റെ പക്കല്‍നിന്നും അരുണ്‍കുമാര്‍ 70 ലക്ഷം രൂപ വാങ്ങിയെന്ന സന്തോഷ് മാധവന്റെ പരാതിയിലാണ് കോടതി നിര്‍ദേശം. അരുണ്‍കുമാറിനെതിരെ 25 സാക്ഷികളെയും 8 രേഖകളും പരിശോധിച്ചു.

അരുണ്‍കുമാറിനെതിരെ പ്രഥമദൃഷ്ട്യാ ഇത്രയധിതം തെളിവുകളുണ്ടായിരുന്നിട്ടും തെളിവുകളുണ്ടായിരുന്നിട്ടും എന്ത് കൊണ്ടാണെന്നാണ് കോടതി ചോദിച്ചത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയിട്ടും അരുണ്‍കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സന്തോഷ് മാധവന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് മഞ്ജുള , പി.ആര്‍ രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Malayalam news

Kerala news in English

2 Responses to “അരുണ്‍കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്”

  1. Prathiba the Great

    ഇത്ര അധികം തെളിവ്: കോടതി
    തെളിവില്ല : സി ബി ഐ
    നന്നായി..ഇപ്പോള്‍ ശശി ആരായി?

  2. KP ANIL

    SNC കേസിനു തെളിവില്ല ഐസ്ക്രീം തെളിവില്ല പീരുമേട് തെളിവില്ല സുകുമാര കുറുപ് എവിടെ അറിയില്ല എല്ലാ കേസും തെളിവില്ല എന്നാ പേരില്‍ ക്ലോസെ ചെയ്തു നമ്മുടെ പണി തീര്‍ക്കാം അതാണ് നല്ലത്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.