Categories

Headlines

ലോക്പാല്‍കമ്മിറ്റിയില്‍ ദളിത് മന്ത്രി ഉണ്ടാകുമെന്ന് ഹെഗ്‌ഡേ

bhushan-hegdeന്യൂദല്‍ഹി: ലോക്പാല്‍ കമ്മിറ്റിയില്‍ ദളിത് പ്രതിനിധിയായി ഒരു മന്ത്രിയെ ഉള്‍പ്പെടുത്തുമെന്ന് സമിതി അംഗം ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ. കമ്മിറ്റിയില്‍ ഒരു ദളിത് അംഗമെങ്കിലും വേണമെന്ന് യു.പി മുഖ്യമന്ത്രി മായാവതി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഹെഗ്‌ഡെ പ്രസ്താവന നടത്തിയത്.

നേരത്തേ എല്‍.ജെ.പി നേതാവ് രാംവിലാസ് പാസ്വാനും ഈ ആവശ്യം ഉന്നയിച്ചു രംഗത്തെത്തിയിരുന്നു
സമിതിയില്‍ എല്ലാ ജാതിക്കും പ്രാതിനിധ്യം വേണമെന്നു വാശിപിടിച്ചാല്‍ ഈ സമിതി അടുത്തെങ്ങും രൂപീകരിക്കാന്‍ കഴിയില്ലെന്നു കഴിഞ്ഞദിവസം ഹെഗ്‌ഡെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ദളിത് അംഗത്തിന് കൂടി സമിതിയില്‍ ഇടം നല്‍കാന്‍ ഹെഗ്‌ഡെ തീരുമാനിക്കുകയായിരുന്നു.
അടുത്ത ദിവസം നടക്കുന്ന സമിതിയുടെ പ്രധാനയോഗത്തില്‍ ജുഡീഷ്യറിയിലെ അഴിമതി ഒഴിവാക്കാന്‍ സ്വതന്ത്രസംവിധാനം വേണമെന്ന ആവശ്യം അംഗങ്ങള്‍ ഉന്നയിക്കും.

One Response to “ലോക്പാല്‍കമ്മിറ്റിയില്‍ ദളിത് മന്ത്രി ഉണ്ടാകുമെന്ന് ഹെഗ്‌ഡേ”

  1. Ajith

    ഇതുകൊണ്ടും ഗുണം ഒണ്ടാകും എന്ന് പ്രതീക്ഷിക്കുന്നില്ല ………. ബില്‍ നീട്ടിക്കൊണ്ടു പോകാന്‍ ഉള്ള എല്ലാ സാധ്യതയും കാണുന്നു.. ലൂപ് ഹോളെ ഇല്ലാതെ ഒരു നിയമവും ഇന്ത്യയില്‍ നടക്കില്ല…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.