തമിഴ് സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ ശങ്കര്‍ വീണ്ടുമെത്തുന്നു. എല്ലാം പതിവുപോലെ. ബിഗ് ബജറ്റ്  സിനിമ , നായകന്‍ വിക്രം. പക്ഷേ ഒരു വ്യത്യാസം മാത്രം. ഇത്തവണ നായകന്‍ പറപ്പിക്കുന്നത് രാഷ്ട്രീയക്കാരെയായിരിക്കും. കാരണം സിനിമയുടെ പേര് തന്നെ തേര്‍ത്തല്‍ (രാഷ്ട്രീയം) എന്നാണ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പും രാഷ്ട്രീയ നാടകങ്ങളുമാണ് വിഷയം.

ശുഭയുടേതാണ് തിരക്കഥ. എ.ആ. റഹ്മാനാണ് സംഗീതം നല്‍കുന്നത്. ധാരാളം ബോളീവുഡ് ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച പി.സി. ശ്രീരാമായിരിക്കും തേര്‍ത്തലിനും ഛായാഗ്രഹണം നിര്‍വ്വഹിക്കുക.

കത്രീന കൈഫ്, പ്രിയങ്കാ ചോപ്ര, അസിന്‍, എന്നീ പേരുകളായിരുന്നു പറഞ്ഞുകേട്ടിരുന്നതെങ്കിലും സാമന്തയാണ് ചിത്രത്തിലെ നായിക. 180 ദിവസത്തെ ഡേറ്റിന് 1.2 കോടിയാണ് സാമന്തയുടെ പ്രതിഫലം എന്നാണ് കോളീവുഡ് സംസാരം.

വിക്രം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന താണ്ഡവത്തിന് ശേഷമാവും തേര്‍ത്തലിന്റെ ചിത്രീകരണം ആരംഭിക്കുക.