പുതുച്ചേരി: കാഞ്ചീപുരത്തെ ശങ്കരരാമന്‍ വധക്കേസില്‍ വാദംകേള്‍ക്കുന്നത് സെപ്റ്റംബര്‍ 27 ലേക്ക്‌ മാറ്റി. കേസില്‍പ്പെട്ട നാലുപേര്‍ മാത്രമാണ് ഇന്ന് കോടതിയില്‍ ഹാജരായത്. കേസിലെ പ്രധാനപ്രതികളായ കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി, വിജയേന്ദ്ര സരസ്വതി എന്നിവരും കോടതിയില്‍ ഹാജരായില്ല.

കാഞ്ചീപുരം വരദരാജ പെരുമാള്‍ക്ഷേത്രം മാനേജരായിരുന്ന ശങ്കരരാമനെ ജയേന്ദ്ര സരസ്വതിയുടെ നിര്‍ദ്ദേശപ്രകാരം വാടകഗുണ്ടകള്‍ കൊലപ്പെടുത്തിയെന്നതാണ് കേസ്. 2004 സെപ്റ്റംബര്‍ മൂന്നിനാണ് കൊലപാതകം നടന്നത്. ജസ്റ്റിസ് ടി രാമസ്വാമിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്. 24 പേരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.