Categories

20 ട്വന്റി ലോകകപ്പ്: സാധ്യതാ പട്ടികയില്‍ മലയാളി താരം സഞ്ജുവും

sanjuvsamson1

മുംബൈ: 20 ട്വന്റി ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാ പട്ടികയില്‍ മലയാളി താരം സഞ്ജു വി. സാംസണ്‍ ഇടം പിടിച്ചു.

30 അംഗ സാധ്യതാ പട്ടികയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ബംഗ്ലാദേശിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

കോഴ വിവാദത്തില്‍ നടപടി നേരിടുന്ന ശ്രാശാന്താണ് ഇതിനുമുന്നെ 20 ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സഞ്ജു. അണ്ടര്‍ 19 എഷ്യാകപ്പിലെ മികച്ച പ്രകടനം സഞ്ജുവിനെ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലും എത്തിച്ചു.

ഏഷ്യാകപ്പ് ഫൈനലില്‍ സഞ്ജുവിന്റെ സെഞ്ചുറിയുലൂടെ ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചിരുന്നു.



‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന