എഡിറ്റര്‍
എഡിറ്റര്‍
അണ്ടര്‍-19 ഏഷ്യാകപ്പ് ഫൈനല്‍: സഞ്ജു സാംസണ് സെഞ്ചുറി
എഡിറ്റര്‍
Saturday 4th January 2014 3:06pm

sanjuvsamson1

ഷാര്‍ജ: അണ്ടര്‍-19 ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ് സെഞ്ചുറി.

87 പന്തില്‍ എട്ട് ഫോറും നാലു സിക്‌സറും ഉള്‍പ്പെട്ടതാണ് സഞ്ജുവിന്റെ സെഞ്ചുറി.

നേരത്തെ ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനായിരുന്നു വിജയം.

സെഞ്ച്വറി നേടി അടുത്ത പന്തില്‍ തന്നെ സഞ്ജു പുറത്താവുകയും ചെയ്തു.  സഞ്ജുവിനെ സഫാര്‍ ഗോഹറിന്റെ പന്തില്‍ മുഹമ്മദ് ഉമറാണ് പുറത്താക്കിയത്.

നായകന്‍ വിജയ് സോളും സെഞ്ചുറി നേടിയിരുന്നു. ഇരുവരുടേയും മികച്ച പ്രകടനത്തില്‍ ഇന്ത്യ 44 ഓവറില്‍ അഞ്ചിന് 286 എന്ന സ്‌കോറിലാണ്.

ഓപ്പണര്‍ ബെയ്ന്‍സ് അര്‍ധസെഞ്ചുറി തികച്ചു.

Advertisement